മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ് : പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും ഗു​രു​ത​ര​വീ​ഴ്ച: പി.​കെ. ഫൈ​സ​ല്‍
Sunday, October 6, 2024 6:55 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ വി​ട്ട സം​ഭ​വം കേ​സ് അ​ന്വേ​ഷി​ച്ച പോ​ല​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍.

ബി​എ​സ്പി സ്ഥാ​നാ​ര്‍​ഥി കെ. ​സു​ന്ദ​ര​യ്ക്ക് കോ​ഴ കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​ന്വേ​ഷി​ച്ച പോ​ലീ​സും പ്രോ​സി​ക്യൂ​ഷ​നും കോ​ട​തി​യി​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​തെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി മു​ന്നോ​ട്ട് പോ​യ​ത് സി​പി​എം -ബി​ജെ​പി അ​ന്ത​ര്‍​ധാ​ര​യു​ടെ ഭാ​ഗ​മാ​ണ്.

പ്ര​തി​ക​ളെ കേ​സി​ല്‍ നി​ന്നും ര​ക്ഷി​ച്ച​ത് ഈ ​അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്. വ​രാ​നി​രി​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ത്രി​ത​ല തി​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തി​നെ​തി​രെ പൊ​തു​ജ​നം പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.