മ​ഞ്ചു​ച്ചാ​ലി​ൽ കാ​ട്ടാ​ന ​വി​ള​യാ​ട്ടം
Friday, October 4, 2024 6:52 AM IST
കൊ​ന്ന​ക്കാ​ട്: മ​ല​യോ​ര​ത്ത് വീ​ണ്ടും കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ടം ന​ശി​പ്പി​ച്ചു. മ​ഞ്ചു​ച്ചാ​ലി​ലെ വ​യ​മ്പി​ൽ രാ​മ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ക​വു​ങ്ങു​ക​ളും തെ​ങ്ങു​ക​ളും വാ​ഴ​ക​ളു​മാ​ണ് കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​യ​മ്പി​ൽ രാ​മ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കൂ​ടി​യാ​ണ് ക​ട​ന്നു​പോ​യ​ത്.

ഇ​വി​ടെ ക​ർ​ഷ​ക​രു​ടെ ജീ​വ​നു യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ല. വ​ന്യ മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കി കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം