സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ റ​ബ​ർ ടാ​പ്പിം​ഗ് പ​രി​ശീ​ല​നം
Friday, October 4, 2024 6:52 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ ലൈ​ഫ് സ​യ​ൻ​സ​സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യും മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ റ​ബ​ർ ടാ​പ്പിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു.

റ​ബ​ർ ബോ​ർ​ഡ് കാ​ഞ്ഞ​ങ്ങാ​ട് റീ​ജ​ണ​ൽ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഡോ.​കെ. മോ​ഹ​ന​ൻ, റ​ബ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, മ​ല​ബാ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ജ​ക്റ്റ് മാ​നേ​ജ​ർ ഏ​ബ്ര​ഹാം,

റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് ഒ.​ജെ. മ​ത്താ​യി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ജോ​സ​ഫ്, ലൈ​ഫ് സ​യ​ൻ​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷി​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​പി രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​നം 15നു ​സ​മാ​പി​ക്കും.