ഊ​രു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 3, 2024 6:15 AM IST
പാ​ലാ​വ​യ​ൽ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് പ​ദ്ധ​തി​യു​ൾ​പ്പെ​ടു​ത്തി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടാ​രം, മു​ക്ക​ട ഉ​ന്ന​തി​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഊ​രു​മൂ​പ്പ​ൻ ഇ​ള​യി​ട​ത്ത് പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി,

വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. മോ​ഹ​ന​ൻ, മേ​ഴ്സി മാ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​ന്ധു ടോ​മി, തേ​ജ​സ് ഷി​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ എ. ​ബാ​ബു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ണ്ടാ​ര​ത്ത് സാം​സ്കാ​രി​ക​നി​ല​യ​വും ലൈ​ബ്ര​റി​യും സ്ഥാ​പി​ക്കും.

ഊ​രു​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ല്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തും. ഇ​ത​നു​സ​രി​ച്ച് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തു​താ​യി വീ​ടു വ​യ്ക്കാ​ൻ സ​ഹാ​യം ന​ല്കും. മു​ക്ക​ട​യി​ൽ മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യ​ന്ത്ര​ങ്ങ​ളും വാ​ദ്യ​ക​ലാ സം​ഘ​ത്തി​ന് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കും.