സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ല്‍ ന​ല്കും: ക​ള​ക്‌​ട​ര്‍
Saturday, September 28, 2024 7:23 AM IST
രാ​ജ​പു​രം/​ഭീ​മ​ന​ടി: സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ലെ വി​വ​ര​ങ്ങ​ള്‍ മ​ല​യാ​ള​ത്തി​ല്‍ ന​ല്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ പ​റ​ഞ്ഞു. നീ​തി ആ​യോ​ഗി​ന്‍റെ ആ​സ്പി​രേ​ഷ​ന്‍ ബ്ലോ​ക്ക് പ​ദ്ധ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പൂ​ര്‍​ണ​ത അ​ഭി​യ​ന്‍റെ ഭാ​ഗ​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ച സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡു​ക​ളു​ടെ പ​ഞ്ചാ​യ​ത്തു​ത​ല വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ക​ള്ളാ​റി​ലും ഭീ​മ​ന​ടി​യി​ലു​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള്ളാ​ര്‍, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണം ന​ട​ത്തി.

പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ക​ള്ളാ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, പ​ര​പ്പ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജോ​സ​ഫ് എം. ​ചാ​ക്കോ, ക​ള​ളാ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​പ്രേ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ സ്വാ​ഗ​ത​വും ക​ള്ളാ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഹ​നീ​ന ന​ന്ദി​യും പ​റ​ഞ്ഞു.

ഭീ​മ​ന​ടി വ്യാ​പാ​ര​ഭ​വാ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വെ​സ്റ്റ് എ​ളേ​രി, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം, ഈ​സ്റ്റ് എ​ളേ​രി, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള മ​ണ്ണ് ആ​രോ​ഗ്യ കാ​ര്‍​ഡ് വി​ത​ര​ണം വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വെ​ച്ചാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മ​യി​ല്‍, വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ മാ​ത്യു, എ.​വി. രാ​ജേ​ഷ്, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ. പ​ങ്ക​ജാ​ക്ഷ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രാ​യ ബെ​ല്‍​സി ബാ​ബു, എ​സ്. ഉ​മ, നി​ഖി​ല്‍ നാ​രാ​യ​ണ​ന്‍, എ.​ബി.​പി. ഫെ​ലോ, പി. ​അ​മൃ​ത എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന്‍ സ്വാ​ഗ​ത​വും കൃ​ഷി ഓ​ഫീ​സ​ര്‍ വി.​വി. രാ​ജീ​വ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.