ചെര്‍ക്കള: മുഖ്യമന്ത്രിയുടെ ഓഫീസും മകള്‍ ഉള്‍പ്പെട്ട കേസുകളും ലൈഫ് മിഷനും കരുവന്നൂര്‍ സാമ്പത്തിക അഴിമതിയുമെല്ലാം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ആര്‍എസ്എസുമായി മുഖ്യമന്ത്രി നേരിട്ടുണ്ടാക്കിയ ഡീലിന്റെ ഭാഗമാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തി ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുടങ്ങാന്‍ അവസരം ഒരുക്കിയതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്.
കെപിസിസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ കാസര്‍ഗോഡ് ജില്ലാതല ഉദ്ഘാടനം ചെര്‍ക്കളയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആഭ്യന്തര വകുപ്പ് ക്രിമിനല്‍ വത്കരിക്കപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. മുഖ്യമന്ത്രിയും ഓഫീസും അതിനു കൂട്ടുനില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. രാജീവന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. കെ. നീലകണ്ഠന്, പി.എ. അഷറഫലി, എം.സി. പ്രഭാകരന്, സി.വി. ജയിംസ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, എ. ഗോവിന്ദന് നായര്‍, ആര്. ഗംഗാധരന്, ടി. ഗോപിനാഥന് നായര്‍, ശ്രീജിത് മാടക്കല്‍, അബ്ദുള്‍ റസാഖ്, പി.പി. സുമിത്രന്, ഷാജിദ് കമ്മാടം, സി. അശോക് കുമാര്‍, ടി.കെ. ദാമോദരന്‍, കുഞ്ഞിക്കൃഷ്ണന് മാടക്കല്‍, എന്‍.എ. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചുള്ളിക്കര: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചുള്ളിക്കരയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മധുസൂദനന് ബാലൂര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.
മീനാക്ഷി ബാലകൃഷ്ണന്, പി.ജി. ദേവ്, ബി.പി. പ്രദീപ്കുമാര്‍, ജോമോന് ജോസ്, വി. ബാലകൃഷ്ണന്, കെ.ജെ. ജയിംസ്, എം.പി. ജോസഫ്, വി.കെ. രാജന്, പി.കെ. രാഘവന്, ആടകം ഗംഗാധരന്, ജോണി തോലംപുഴ, മുരളി പനങ്ങാട്, സജി പ്ലാച്ചേരി, വി.കെ. ബാലകൃഷ്ണന്, രഘുനാഥന്, പി.വി. രാഘവന്, ജിമ്മി എടപ്പാടിയില്‍, ജെയിന് കൊന്നക്കാട്, ജോസ് അഗസ്റ്റിന്, ബിജു ചാമക്കാല, നാരായണന് ചുള്ളിക്കര, മധു റാണിപുരം എന്നിവര്‍ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: കോൺഗ്രസ് തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. കെ.വി. വിജയൻ അധ്യക്ഷത വഹിച്ചു.
കെ.കെ. രാജേന്ദ്രൻ, കെ.പി. പ്രകാശൻ, പി. കുഞ്ഞിക്കണ്ണൻ, പി.വി. കണ്ണൻ, കെ. ശ്രീധരൻ, സി. രവി, കെ. സിന്ധു, കെ.പി. ദിനേശൻ, എം. രജീഷ്ബാബു, കെ. സജീവൻ, കെ. അശോകൻ, ഇ. രാജേന്ദ്രൻ, കെ.വി. ജതീന്ദ്രൻ, ഇ.പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.