മാലക്കല്ല്: ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം നവംബർ നാലു മുതൽ എട്ടുവരെ മാലക്കല്ല് സെന്റ് മേരീസ് എയുപിഎസ്, കള്ളാർ എഎൽപി സ്കൂളുകളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
ഹൊസ്ദുർഗ് എഇഒ മിനി ജോസഫ്, സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാ. ജിനോ കുമ്മനിക്കാട്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന പ്രസാദ്, പി. ശ്രീജ, വൈസ് പ്രസിഡന്റുമാരായ പ്രിയ ഷാജി, പി.എം. കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സന്തോഷ് ചാക്കോ, പി. ഗീത, കെ. ഗോപി, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, രാജപുരം എസ്ഐ പ്രദീപ്, രാജപുരം എസ്എച്ച്ഒ രാജേഷ്, ഹൊസ്ദുർഗ് ബിപിസി കെ.വി. രാജേഷ്, എച്ച്എം ഫോറം കൺവീനർ കെ.വി. രാജീവൻ, ഹയർ സെക്കൻഡറി സ്കൂൾ കോ-ഓർഡിനേറ്റർ പി. മോഹനൻ, കള്ളാർ എൽപി സ്കൂൾ മാനേജർ സുബൈർ, മാലക്കല്ല് സെന്റ് മേരീസ് സ്കൂൾ പിടിഎ പ്രസിഡന്റ് എ.സി. സജി, രാജപുരം പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി, കെ. അഷറഫ്, എച്ച്. വിഘ്നേശ്വ ഭട്ട്, സന്തോഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
സെന്റ് മേരീസ് സ്കൂൾ മുഖ്യാധ്യാപകൻ എം.എ. സജി സ്വാഗതവും കളളാർ സ്കൂൾ മുഖ്യാധ്യാപകൻ കെ.എ. റഫീഖ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണനെ ചെയർമാനായും മുഖ്യാധ്യാപകൻ എം.എ. സജിയെ കൺവീനറായും തെരഞ്ഞെടുത്തു.