തൃക്കരിപ്പൂർ: നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ജി.വി. രാജാ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കേരള സ്കൂൾ ഒളിംപിക്സ് ഗെയിംസിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ജൂണിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടീമിനെ തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് മിർസാൻ നയിക്കും. ടീം അംഗങ്ങൾ: മുഹമ്മദ് ഫായിസ്, പി.ബി. മുഹമ്മദ് ഫസാൻ, വി.കെ. അഭിനവ്, കെ.എ. ഹിഷാം അബ്ദുൾ ഖാദർ, ടി.എസ്. അബുഷഹദുള്ള, പി.എസ്. അബ്ദുള്ള റയ്ഹാൻ, എ.ബി. മുഹമ്മദ് ഷിഫാസ്, സി.എ. ഉമ്മർ അഫാഫ്, നബാർ അബ്ബാസ്, പി.വി. മുഹമ്മദ് മിൻഹാജ്, മുഹമ്മദ് റിസാൽ പെരിയോട്ട്, ആർ. സോമനാഥ്, ഷഹബാസ് സാദിഖ്, എ.കെ. മുഹമ്മദ്, എൻ. മുഹമ്മദ്, എ.ജി. മുഹമ്മദ്, ധർഷീൽ പ്രമോദ്.
ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ സുജിത് സൈമൺ ആണ് പരിശീലകൻ. മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് എച്ച്എസ്എസിലെ കായികാധ്യാപകൻ എം. ധനേഷ് കുമാറാണ് മാനേജർ.