കാസര്‍ഗോഡ്: ജനങ്ങള്‍ക്ക് രക്ഷ നല്‍കേണ്ട പോലീസ് അധോലോകത്തിന്റെ കാവലാളായി മാറുകയും സംസ്ഥാനത്തെ മാഫിയഭരണത്തിനെതിരെ സ്വന്തം എംഎല്‍എ ഉള്‍പ്പെടെ തുറന്നു പറയുമ്പോള്‍ കണ്ണും കാതും കൊട്ടിയടച്ച് നില്ക്കുന്ന മുഖ്യമന്ത്രി ഒരു പരിഹാസ കഥാപാത്രമയ മാറിയിരിക്കുകയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്. ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. പി.എ. അഷ്റഫലി, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, കെ.കെ. രാജേന്ദ്രന്, എം.സി. പ്രഭാകരന്, ബി.പി. പ്രദീപ്കുമാര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.പി. പ്രകാശന്, ടോമി പ്ലാച്ചേരി, കെ.വി. സുധാകരന്, ഹരീഷ് പി. നായര്‍, വി.ആര്. വിദ്യാസാഗര്‍, സുന്ദര ആരിക്കാടി, ഗീത കൃഷ്ണന്, ധന്യ സുരേഷ്, ആര്. ഗംഗാധരന്, സാജിദ് മവ്വല്‍, കെ.വി. വിജയന് എന്നിവര്‍ പ്രസംഗിച്ചു.