കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവാഗര്‍ക്ക് വരവേല്പ് നല്കി. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സി. രത്നാകരന് ഉദ്ഘാടനം ചെയ്തു. സി.പി. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ. ദിവാകരന് ക്ലാസെടുത്തു.
എന്‍.കെ. ബാബുരാജ്, കെ. വിജയകുമാര്‍, കെ. സരോജിനി, കെ.പി. ബാലകൃഷ്ണന്, പി.പി. ബാലകൃഷ്ണന്, പി.പി. കുഞ്ഞമ്പു, കെ.കെ. വര്‍ഗീസ്, എം. കുഞ്ഞാമിന, യു. ശേഖരന് നായര്‍, ചന്ദ്രന് നാലപ്പാടം, പി.കെ. ചന്ദ്രശേഖരന്, കെ.കെ. രാജഗോപാലന്‍, കെ.വി. രാജേന്ദ്രന്, ആര്. ലതിക, പി. ഗൗരി, കെ. രമേശന്, സി.പി. കുഞ്ഞിനാരായണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.വി. പദ്മനാഭന് സ്വാഗതവും വി. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.