സ​മ്പൂ​ര്‍​ണ ജ​ന​സു​ര​ക്ഷാ പ​ദ്ധ​തി കൈ​വ​രി​ച്ച് കാ​സ​ര്‍​ഗോ​ഡ്
Tuesday, September 10, 2024 1:46 AM IST
കാ​സ​ര്‍​ഗോ​ഡ്: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ലൈ​ഫ്, അ​പ​ക​ട ഇ​ന്‍​ഷു​റ​ന്‍​സ് ന​ല്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന പി​എം ജ​ന്‍​സു​ര​ക്ഷാ പ​ദ്ധ​തി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല സ​മ്പൂ​ര്‍​ണ​മാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം നാ​ളെ കാ​സ​ര്‍​ഗോ​ഡ് കേ​ര​ള ബാ​ങ്ക് ഹാ​ളി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പി​എം ജ​ന്‍​സു​ര​ക്ഷാ പ​ദ്ധ​തി​ക​ള്‍ (പി​എം​ജെ​ജെ​ബി, പി​എം​എ​സ്ബി​വൈ) ന​ട​പ്പി​ലാ​ക്കി​യാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​ല്ലാ വീ​ടു​ക​ളി​ലും ജ​ന​സു​ര​ക്ഷാ സ്‌​കീം എ​ത്തി​ക്കു​ന്ന​തി​ന് ലീ​ഡു ബാ​ങ്കു​മാ​യി ജി​ല്ലാ​ഭ​ര​ണ സം​വി​ധാ​നം, ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ സ​ഹ​ക​രി​ച്ചി​രു​ന്നു. റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കാ​മ്പ​യി​ന്‍റെ നേ​ട്ട​മാ​ണി​ത്.

സാ​മൂ​ഹി​ക സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട്, കു​ടും​ബ​ത്തി​ല്‍ ഒ​രു അം​ഗ​ത്തെ​യെ​ങ്കി​ലും ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ലീ​ഡ് ബാ​ങ്ക് നേ​തൃ​ത്വം ന​ല്കി.

വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍ ഇ​തി​ന​കം ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. പ്ര​ത്യേ​ക എ​ൻറോ​ള്‍​മെ​ന്‍റ് ഡ്രൈ​വു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ഇ​ന്‍​ഷു​റ​ന്‍​സി​നാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ സു​ഗ​മ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​സ്എ​ല്‍​ബി​സി കേ​ര​ള​യു​ടെ​യും ആ​ര്‍​ബി​ഐ​യു​ടെ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ല്ലാ ബാ​ങ്ക് ശാ​ഖ​ക​ളും, എ​ഫ്എ​ല്‍​സി​ക​ളും സി​എ​ഫ്എ​ല്‍ ലീ​ഡ് ബാ​ങ്കും വാ​ര്‍​ഡ് ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും എ​ൻറോ​ള്‍​മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തി.