തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ധ​ര്‍​ണ​ ന​ട​ത്തി
Wednesday, September 11, 2024 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്: തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി​യും തൊ​ഴി​ല്‍​ദി​ന​ങ്ങ​ളും വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​കു​ക, ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ക, അ​ശാ​സ്ത്രീ​യ​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ക, വ​ര്‍​ക്ക്മെ​ന്‍ കോ​മ്പ​ന്‍​സേ​ഷ​ന്‍ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ​എ​ന്‍​ടി​യു​സി) കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എം. ശ്രീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, ഗോ​പാ​ല​ന്‍ ചാ​ലി​ങ്കാ​ല്‍, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി.​വി. സു​ധാ​ക​ര​ന്‍, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍, ല​ത പ​ന​യാ​ല്‍, സി​ന്ധു ബാ​ബു, ജ​യ​ന്തി മു​റി​യ​നാ​വി, എം.​വി. പ​ദ്മ​നാ​ഭ​ന്‍, ച​ന്ദ്ര​ന്‍ കൊ​ള​വ​യ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ര​പ്പ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​വി. ഭാ​വ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സ​മി​തി​യം​ഗം സി.​ഒ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ളാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ട്ര​ഷ​റ​ർ എ​ൻ.​കെ. മാ​ധ​വ​ൻ നാ​യ​ർ, നൗ​ഷാ​ദ് കാ​ളി​യാ​നം, ബാ​ല​ഗോ​പാ​ല​ൻ കാ​ളി​യാ​നം, ഫൈ​സ​ൽ ഇ​ട​ത്തോ​ട്, സ​ന്തോ​ഷ് ചൈ​ത​ന്യ, കെ.​പി. ചി​ത്ര​ലേ​ഖ, ശ്രീ​ജ രാ​മ​ച​ന്ദ്ര​ൻ, എം. ​കു​ഞ്ഞു​മാ​ണി, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, പു​ഷ്പ​രാ​ജ​ൻ ചാ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.