ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വയ്പ്പും ത​ട​യാ​ന്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Sunday, September 8, 2024 6:58 AM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​ത്സ​വ​വേ​ള​യി​ല്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ല്‍ ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വയ്പ്പും വി​ല​ക്ക​യ​റ്റ​വും ത​ട​യു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​നം ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി.

കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ള​ക്‌​ട​ര്‍ പ്ര​തീ​ക് ജെ​യി​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ ഡ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ പി. ​സു​ര്‍​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും വെ​ള്ള​രി​ക്കു​ണ്ടി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ല്‍​ദാ​ര്‍ മു​ര​ളി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലും സം​യു​ക്ത ടീം ​പ​രി​ശോ​ധ​ന ന​ട​ത്തി.

കാ​ഞ്ഞ​ങ്ങാ​ട് 34 ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് പ​ച്ച​ക്ക​റി ക​ട​ക​ള്‍, പ​ല​വ്യ​ഞ്ജ​ന​ക​ട​ക​ള്‍, ബേ​ക്ക​റി, ഹോ​ട്ട​ലു​ക​ള്‍, ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍‍ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ചേ​ശ്വ​രം മേ​ഖ​ല​യി​ല്‍ 21 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി 11 ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

വെ​ള്ള​രി​ക്കു​ണ്ടി​ല്‍ 20 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ നാ​ലു ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.
വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്കി. റ​വ​ന്യു, സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍, റ​വ​ന്യു പോ​ലീ​സ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.