കാ​ണി​യൂ​ര്‍ പാ​ത​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണം: വൈ​സ്‌​മെ​ന്‍​സ്
Tuesday, September 10, 2024 1:46 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ നി​ര്‍​ദി​ഷ്ട കാ​ഞ്ഞ​ങ്ങാ​ട് -കാ​ണി​യൂ​ര്‍ റെ​യി​ല്‍​പാ​ത​യ്ക്ക് വേ​ണ്ടി കേ​ര​ള സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​യ പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് വൈ​സ്‌​മെ​ന്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ള്‍ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക് കാ​ഞ്ഞ​ങ്ങാ​ട് -കാ​ണി​യൂ​ര്‍ റെ​യി​ല്‍​പാ​ത ഏ​റെ ഗു​ണം ചെ​യ്യും. റോ​ഡ് മാ​ര്‍​ഗം 400 ഓ​ളം കി​ലോ​മീ​റ്റ​റാ​ണ് കാ​സ​ർ​ഗോ​ഡ് നി​ന്നും ബാം​ഗ‌​ളൂ​രി​ലേ​ക്കു​ള്ള അ​ക​ലം. റെ​യി​ല്‍​പാ​ത നി​ല​വി​ല്‍ വ​ന്നാ​ല്‍ ഇ​ത് 309 കി​ലോ​മീ​റ്റ​റാ​യി ചു​രു​ങ്ങും. ഇ​തി​ലൂ​ടെ സ​മ​യ​വും സാ​മ്പ​ത്തി​ക​വും ലാ​ഭി​ക്കാം.

കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി ഹാ​ളി​ല്‍ ന​ട​ന്ന വൈ​സ്‌​മെ​ന്‍​സ് ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ല്‍ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ കെ.​എം. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഷീ​ന ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍​സ​ണ്‍ പ​ടി​ഞ്ഞാ​ത്ത്, റീ​ജി​യ​ണ​ല്‍ ട്ര​ഷ​റ​ര്‍ പി.​സി. സി​ജു, ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി ഇ.​ജെ. ജോ​ണി, മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജോ​ര്‍​ജ്കു​ട്ടി ക​രി​മ​ഠം, മ​ണ്ഡ​പം വൈ​സ്‌​മെ​ന്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​വി​ക്കു​ട്ടി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​മോ​ന്‍ എ​ട​ക്ക​ര സ്വാ​ഗ​ത​വും ബി​ജോ​യ് തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.