ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി
Thursday, June 27, 2024 1:26 AM IST
മാ​ല​ക്ക​ല്ല്: ആ​റാം ക്ലാ​സ് സാ​മൂ​ഹ്യ​ശാ​സ്ത്രം പീ​ലി​യു​ടെ ഗ്രാ​മ​ത്തി​ൽ എ​ന്ന പാ​ഠ​ഭാ​ഗ​ത്തി​ലെ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ല​ക്ക​ല്ല് എ​എ​ല്‍​പി സ്കൂ​ൾ കു​ട്ടി​ക​ൾ ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​എ.​സ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​ധ്യാ​പ​ക​രാ​യ മോ​ൾ​സി തോ​മ​സ്, സി​സ്റ്റ​ർ റോ​സ്ലെ​റ്റ് എ​സ് വി​എം, സി​സ്റ്റ​ർ അ​ഞ്ജി​ത എ​സ്ജെ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ചാം ക്ലാ​സി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളും വീ​ട്ടി​ൽ​നി​ന്ന് ത​യ്യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും എ​ല്ലാ​വ​രും പ​ങ്കി​ട്ട് എ​ടു​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ ചെ​റു​വി​വ​ര​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ കാ​ണു​ക​യും ഭ​ക്ഷി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ.