പാലാവയൽ: സെന്റ് ജോൺസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ദശവാർഷികാഘോഷങ്ങളും പ്ലസ് വൺ പ്രവേശനോത്സവവും ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം മുൻ ഡപ്യൂട്ടി ഡയറക്ടർ പി.എൻ. ശിവൻ ഉദ്ഘാടനം ചെയ്തു. ഫാ. ജിതിൻ വയലുങ്കൽ മുഖ്യാതിഥിയായി. എക്സലെൻസിയ 2024 എന്നു പേരിട്ട ദശവാർഷികാഘോഷങ്ങളുടെ ഭാഗമായി 10 പരിപാടികളും പ്രഖ്യാപിച്ചു. ഭവനരഹിതർക്കായുള്ള ഭവനനിർമാണ പദ്ധതി, സംസ്ഥാനതല ക്വിസ് മത്സരം, പ്രസംഗ മത്സരം, വോളിബോൾ ടൂർണമെന്റ്, നഗര സൗന്ദര്യവത്കരണം, വാട്ടർ പ്രോജക്ട്, സെമിനാർ, എൻഡോവ്മെന്റ് ചാലഞ്ച്, സ്കൂൾ മാഗസിൻ, റീഡിംഗ് കോർണർ എന്നിവയാണ് പരിപാടികൾ. സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ, പ്രിൻസിപ്പൽ മെൻഡലിൻ മാത്യു, പിടിഎ പ്രസിഡന്റ് സോമി അറയ്ക്കൽ, മുഖ്യാധ്യാപിക പി.സി. സോഫി, എൽപി സ്കൂൾ മുഖ്യാധ്യാപിക എം.വി. ഗീതമ്മ, സിന്ധു ജയിംസ്, സ്കൂൾ ചെയർമാൻ സഞ്ജു സുനിൽ, ആൻ മേരി എന്നിവർ പ്രസംഗിച്ചു.
വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് എച്ച്എസ്എസിൽ പ്ലസ് വൺ പ്രവേശനോത്സവം നിയോ ഗാലിയ 2 K24 സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാകുളം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.കെ. ഷാജു, അസി. മാനേജർ ഫാ. ജോസഫ് മുഞ്ഞനാട്ട്, അധ്യാപകരായ കെ.ജെ. ഫ്ളാബിയൻ, റിൻസി ഏബ്രഹാം, സിജോ ജെ. അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ബളാൽ: ജിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സാബു ഇടശേരിൽ അധ്യക്ഷത വഹിച്ചു. നടൻ രാജേഷ് അഴീക്കോടൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. അബ്ദുൾ ഖാദർ, പഞ്ചായത്തംഗങ്ങളായ എം. അജിത, പി. പദ്മാവതി, സന്ധ്യ ശിവൻ, എസ്എംസി ചെയർമാൻ സുരേഷ് മുണ്ടമാണി, ടി. സാഹിറ, മുഖ്യാധ്യാപിക ബിന്ദു ജോസ്, കെ.ടി. മോളി, പ്രിൻസിപ്പൽ സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
അട്ടേങ്ങാനം: ജിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പല്‍ പി. ശ്യാമള, മുഖ്യാധ്യാപിക പി. ബിജിലി, പിടിഎ വൈസ് പ്രസിഡന്റ് എ. അശോകൻ, സ്കൂള്‍ വികസനസമിതി ചെയർമാൻ സി. ഉണ്ണികൃഷ്ണൻ, പി. ഗോപി, എം. രമേശൻ, പി. മോഹനൻ, കെ. നീരജ്, എം. സുധാകരൻ എന്നിവര്‍ പ്രസംഗിച്ചു.