മ​ണ്ണി​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു
Tuesday, June 25, 2024 1:05 AM IST
രാ​ജ​പു​രം:​ ക​ന​ത്ത മ​ഴ​യി​ൽ ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് ത​ക​ർ​ന്നു. ക​ള്ളാ​ർ പെ​രു​മ്പ​ള്ളി​യി​ലെ സ​ന്തോ​ഷി​ന്‍റെ വീ​ടി​നാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് നി​ർ​മി​ച്ച ചെ​ങ്ക​ല്ലു​കൊ​ണ്ടു​ള്ള പാ​ർ​ശ്വ​ഭി​ത്തി മു​ഴു​വ​നാ​യും നി​ലം പ​തി​ച്ചു. ക​ല്ലും മ​ണ്ണും കൂ​ടി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണ് ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ൽ സം​ഭ​വി​ക്കു​ക​യും കി​ട​പ്പു​മു​റി അ​ട​ക്കം ത​ക​രു​ക​യും ചെ​യ്തു.

വീ​ടി​ന് പു​റ​കി​ലു​ള്ള പ്ലം​ബിം​ഗ് മൊ​ത്തം ന​ശി​ച്ചു. രാ​ത്രി കി​ട​ക്കു​ന്ന​തി​നു മു​മ്പ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് കൊ​ണ്ട് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.