കാസര്‍ഗോഡ്: ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ജില്ലാതല അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ലത അധ്യക്ഷതവഹിച്ചു. ജൂണിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബേസില്‍ വര്‍ഗീസ്, മുഖ്യാധ്യാപിക കെ.ടി.റീന, കാഞ്ഞങ്ങാട് സിഡിപിഒ സി.ഗീത, ജില്ലാ നഴ്സിംഗ് ഓഫീസര്‍ വി.വി.മാലതി, ടെക്നിക്കല്‍ അസിസ്റ്റന്റ് എം. ചന്ദ്രന്, പിടിഎ പ്രസിഡന്റ് എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ സി.വി.അരവിന്ദാക്ഷന് സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം കണ്‍സള്‍ട്ടന്റ് കമല്‍ കെ.ജോസ് നന്ദിയും പറഞ്ഞു. ജില്ലാ ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്ബിന് എല്‍ദോസ് ക്ലാസ് നയിച്ചു.
രാജപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജപുരം ജനമൈത്രി- ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ജിഎച്ച്എസ്എസ്, ജെസിഐ ചുള്ളിക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവരുടെ സഹകരണത്തോടെ ഒടയംചാൽ മുതൽ മാലക്കല്ല് വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി.
ഒടയംചാലില്‍ ജില്ലാ പോലീസ് മേധാവി പി.ബിജോയ് ഉദ്ഘാടനം ചെയ്തു. രാജപുരം ഇന്‍സ്പെക്ടര്‍ കൃഷ്ണന് കെ.കാളിദാസ് അധ്യക്ഷതവഹിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, കോടോത്ത് സ്കൂൾ പ്രിന്‍സിപ്പല്‍ പി.എം.ബാബു, ജെസിഐ പ്രതിനിധി എൻ.കെ.മനോജ് കുമാർ, കെവിവിഎഇഎസ് ഒടയഞ്ചാല്‍ സെക്രട്ടറി ലിജോ ടി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. രാജപുരം എഎസ്ഐ ടി.വി.രാജേഷ് കുമാര്‍ സ്വാഗതവും അസി. ചൈല്‍ഡ് ഫ്രണ്ട്ലി ഓഫീസര്‍ സി.കെ രതി നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ബിജോയ് പി ഐപിഎസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഒപ്പ് ശേഖരണവും നടത്തി. തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥികളുടെ ഫ്ലാഷ് മോബ് ഒടയംചാല്‍ ടൗണില്‍ അരങ്ങേറി.
ചുള്ളിക്കരയിലെ ലഹരിവിരുദ്ധ സന്ദേശയാത്രയില്‍ വ്യാപാരി പ്രതിനിധികളായ എൻ.ഗോപി, ബേബി കാമലോന്‍ എന്നിവര്‍ പ്രസംഗിച്ചു. രാജപുരത്ത് വ്യാപാരി പ്രതിനിധി ജെയിന് പി. വര്‍ഗീസ്, ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, പി.എൽ റോയ് എന്നിവര്‍ പ്രസംഗിച്ചു. യാത്രയുടെ സമാപന സമ്മേളനം മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകന്‍ എം.എ.സജി അധ്യക്ഷതവഹിച്ചു.
പ്രോഗ്രാം ഡയറക്ടര്‍ മനോജ് കുമാര്‍, ഷാജി പൂവക്കുളം, കെ ഡബ്ല്യു എസ് മാലക്കല്ല് ജോയിന്‍ സെക്രട്ടറി റോണി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ചായ്യോം: ലഹരിവിരുദ്ധ ദിനാചരണത്തില്‍ എക്സൈസ് വകുപ്പിന്റെയും കാസര്‍ഗോഡ് ഡിവിഷന് ജില്ലാ വിമുക്തിമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നീലേശ്വരം റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സ്കൂള്‍ കുട്ടികളുടെ പാര്‍ലമെന്റ് സംഘടിപ്പിച്ചു.
ചായ്യോത്ത് ജിഎച്ച്എസ്എസില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ. ജയരാജ് ബോധവത്കരണ സന്ദേശം നല്കി. എക്സൈസ് അസി.ഇന്‍സ്പെക്ടര്‍ എന്‍.ജി.രഘുനാഥന് ലഹരിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാര്‍ഡ് മെംബര്‍ പി.ധന്യ അധ്യക്ഷതവഹിച്ചു. സി.ബിജു, എം.പി. പ്രസന്നകുമാര്‍, കെ.ഷാനി, കെ.സന്തോഷ്, മനോഹരന്, പി.മുരളീധരന് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ടി.വി.സച്ചിന് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ദീപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
കരിവേടകം: എയുപി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ രചനാ മത്സരം, പ്ലക്കാർഡ് നിർമാണം, റാലി, ഫ്ളാഷ് മോബ് എന്നിവ നടന്നു. അധ്യാപകൻ റെനീഷ് തോമസ് നേതൃത്വം കൊടുത്തു. മുഖ്യാധ്യാപിക സി.ജെ.എൽസമ്മ നന്ദി പറഞ്ഞു.
വെള്ളരിക്കുണ്ട്: കരുവള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിൽ സ്കൂൾ മാനേജർ റവ.ഡോ.ജോൺസൺ അന്ത്യാംകുളം അധ്യക്ഷതവഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രതീകാത്മക ഹോമം, റാലി, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി. മുഖ്യാധ്യാപിക സിസ്റ്റർ റെജിന മാത്യു സ്വാഗതവും സിസ്റ്റർ ജി.എൽ.ത്രേസ്യാമ്മ നന്ദിയും പറഞ്ഞു.
വെള്ളരിക്കുണ്ട്: നിർമലഗിരി എൽപി സ്കൂളിൽ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വസ്തുക്കളുടെ നിർമാർജന യജ്ഞം നടത്തി. സീനിയർ അസിസ്റ്റന്റ് കെ.സി. ലൈലമ്മ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി പി.കെ.ബിന്ദു പ്രസംഗിച്ചു.
മാലോം: മാലോത്ത് കസബ ജിഎച്ച്എസ്എസിൽ ലഹരിവിരുദ്ധ ദിനത്തിൽ ഫ്ലാഷ് മോബ്, റാലി, സൈക്കിൾ റാലി, പ്രതിജ്ഞ, പോസ്റ്റർ രചന എന്നിവ നടന്നു. അധ്യാപകരായ ബീന ചാക്കോ, റെജി സെബാസ്റ്റ്യൻ, കെ.വി.മഞ്ജു, ജിഷ പി.ജോസഫ്, പി.ജി.ജോജിത, വൈ.എസ്.സുഭാഷ്, മേരിക്കുട്ടി സെബാസ്റ്റ്യൻ, പി.ബി.ജീന എന്നിവർ നേതൃത്വം നൽകി.
ചിറ്റാരിക്കാൽ: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് റാലിയും ഫ്ലാഷ് മോബും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജെസി ജോർജ്, പിടിഎ പ്രസിഡന്റ് ജോജി പുല്ലാഞ്ചേരി, തേജാലക്ഷ്മി, ഡിയോൺ, ടെസ റോസ് ഷാജു എന്നിവർ പ്രസംഗിച്ചു.
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സി.കെ.വി.സുരേഷ്, ടി.എ.ഹരീന്ദ്രൻ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി.
തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതീകാത്മക ഹോമം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. പ്രിൻസിപ്പൽ ഡോ.മെൻഡലിൻ മാത്യു, മുഖ്യാധ്യാപിക പി.സി.സോഫി, ബിജോയ് ജോസഫ്, മേരിക്കുട്ടി മാത്യു, എൽസമോൾ ബൈജു എന്നിവർ പ്രസംഗിച്ചു.
ബദിയടുക്ക: ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മുക്തിശ്രീ ബദിയടുക്ക യൂണിറ്റിന്റെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നേർവഴിയിലേക്കൊരു തിരിഞ്ഞുനോട്ടം' പരിപാടി മുക്തിശ്രീ കാസർഗോഡ് മേഖല പ്രസിഡന്റ് ജോൺസി മാനത്തൂർ ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി യൂണിറ്റ് പ്രസിഡന്റ് അനിൽ പൊയ്ലത്ത് അധ്യക്ഷത വഹിച്ചു.
കാസർഗോഡ് മേഖല ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിസ്റ്റർ തെരേസ് സിഎംസി, ഡോളി പാറേക്കാട്ടിൽ, ടിന്റു പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ചിറ്റാരിക്കാല്‍: തോമാപുരം സെന്റ് തോമസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനാചരണം മാനേജർ ഫാ.ഡോ.മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷിജി തോമസ് അധ്യക്ഷത വഹിച്ചു. എഡിഎസ് യു കോ-ഓർഡിനേറ്റർ ജെസി മാത്യു പ്രസംഗിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും കുട്ടികളുടെ വിവിധ കലാപരിപാടികളും ലഹരിക്കെതിരെ കൈയൊപ്പ് പരിപാടിയും നടന്നു.
കടുമേനി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടുമേനി സെന്റ് മേരീസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ബോധവത്കരണ ക്ലാസും നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു വളവനാൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മുഖ്യാധ്യാപകൻ എം.എ. ജിജി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരേ നൃത്തശില്പം, കവിതാലാപനം, സംഘഗാനം തുടങ്ങിയവ നടന്നു. സ്കൂളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടുമേനി ടൗണിലേക്ക് ലഹരിവിരുദ്ധ റാലിയും സംഘിപ്പിച്ചു. ഡെറ്റ്സി തോമസ്, എ.ഡി. തോമസ്, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.