മ​തി​ലി​ടി​ഞ്ഞു വീ​ണ് തൊ​ഴു​ത്തു ത​ക​ര്‍​ന്നു; പ​ശു​വി​ന് പ​രി​ക്ക്
Friday, June 28, 2024 7:13 AM IST
രാ​ജ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ മ​തി​ലി​ടി​ഞ്ഞു​വീ​ണ് തൊ​ഴു​ത്തു ത​ക​ർ​ന്നു പ​ശു​വി​ന് പ​രി​ക്ക്. രാ​ജ​പു​രം പൈ​നി​ക്ക​ര പേ​മു​ണ്ട​യി​ൽ ജോ​സി​ന്‍റെ തൊ​ഴു​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മ​തി​ലി​ടി​ഞ്ഞു വീ​ണ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​ണ് സം​ഭ​വം. ത​ക​ർ​ന്ന തൊ​ഴു​ത്തി​ന്‍റെ അ​ടി​യി​ൽ​പെ​ട്ട പ​ശു​വി​നെ വ​ലി​ച്ചു പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ശു​വി​ന്‍റെ ന​ടു​വൊ​ടി​ഞ്ഞ​തി​നാ​ൽ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഒ​ന്ന​ര​മാ​സം മു​മ്പാ​ണ് 57,000 രൂ​പ​യ്ക്ക് ജോ​സ് പ​ശു​വി​നെ വാ​ങ്ങു​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​നും ക​ഴി​ഞ്ഞി​ല്ല. ദി​വ​സേ​ന 15 ലി​റ്റ​ർ പാ​ൽ കി​ട്ടു​ന്ന പ​ശു​വാ​ണ്. അ​യ​ൽ​വാ​സി കെ​ട്ടി​യ മ​തി​ലാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.