മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍
Thursday, June 27, 2024 1:26 AM IST
കോ​ളി​ച്ചാ​ൽ: ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വൃ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കോ​ളി​ച്ചാ​ലി​ലെ കു​രു​വി​ള പു​ന്നാം​കു​ഴി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​നാ​ണ് ക​ഴി​ഞ്ഞ രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞ് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ള്‍​ക്ക് വി​ള്ള​ല്‍ വീ​ണി​ട്ടു​ണ്ട്. കൂ​ടാ​തെ ജ​ന​ല്‍, പൈ​പ്പ് ലൈ​ന്‍ എ​ന്നി​വ​യും ത​ക​ര്‍​ന്നു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.