ഇ​രി​യ​ണ്ണി​യി​ൽ പു​ലി​യെ പി​ടി​ക്കാൻ കൂ​ട് സ്ഥാ​പി​ച്ചു
Sunday, September 29, 2024 1:43 AM IST
ഇ​രി​യ​ണ്ണി: മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​സ​ങ്ങ​ളാ​യി ഭീ​തി വി​ത​യ്ക്കു​ന്ന പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചു. ഇ​രി​യ​ണ്ണി​ക്ക് സ​മീ​പം കു​ണി​യേ​രി​യി​ലാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന കൂ​ട് സ്ഥാ​പി​ച്ച​ത്.

ഇ​വി​ടെ പ​ല​ത​വ​ണ പു​ലി​യെ നാ​ട്ടു​കാ​ർ നേ​രി​ട്ട് കാ​ണു​ക​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

ഏ​റ്റ​വു​മൊ​ടു​വി​ൽ വ​നം​വ​കു​പ്പ് മും​ബൈ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന് സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക ടൈ​ഗ​ർ ട്രാ​പ് കാ​മ​റ​യി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​തും ഇ​വി​ടെ​വ​ച്ചാ​ണ്. പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് ഇ​വി​ടെ പു​ലി​യു​ടെ സാ​ന്നി​ധ്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് പു​ലി​യെ കെ​ണി​വ​ച്ച് പി​ടി​കൂ​ടാ​ൻ സം​സ്ഥാ​ന ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷ​മാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്.

ജി​ല്ല​യി​ലാ​ദ്യ​മാ​യാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ക്കു​ന്ന​ത്.