ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Sunday, September 29, 2024 1:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ന്‍ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ പ​ട​ന്ന​ക്കാ​ട് ന​ല്ലി​ട​യ​ൻ പ​ള്ളി ഹാ​ളി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​സ്ദു​ര്‍​ഗ് സി​ഐ ശ്രീ​ജി​ത് മു​ഖ്യാ​തി​ഥി​യാ​യി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഷ​ക്കീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വാ​യ സം​ഘ​ട​നാ ര​ക്ഷാ​ധി​കാ​രി കെ.​ടി. ജോ​ഷി​മോ​നെ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷാ വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ച്ചു.

ഒ​രു ബ​ധി​ര വി​ദ്യാ​ര്‍​ഥി​യു​ടെ ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള സം​ഭാ​വ​ന​യും കൈ​മാ​റി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി പ​ട​വി​ല്‍, ഫാ. ​മാ​ത്യു ബേ​ബി, സി​സ്റ്റ​ര്‍ കെ.​ടി. സോ​ഫി​യാ​മ്മ, ഫാ. ​പ്രി​യേ​ഷ് ക​ള​രി​മു​റി​ക്ക​ല്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ.​സി. മു​ഹ​മ്മ​ദ് റ​ഷാ​ദ്, ഡേ​വി​ഡ് ബാ​ബു, രാ​ജീ​വ് കു​മാ​ര്‍, ടി. ​പ​വി​ത്ര​ന്‍, പി.​വി. ധ​ന്യ, എ.​എം. അ​ബ്ദു​റ​ഹ്മാ​ന്‍, ഷീ​ബ പ​വി​ത്ര​ന്‍, ഷ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് തു​ട​ങ്ങു​ന്ന ബ​ധി​ര​ദി​നാ​ച​ര​ണം അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. ദീ​പ​ക് മു​ഖ്യാ​തി​ഥി​യാ​കും.