ദൈ​വ​സ്നേ​ഹ​ത്തി​നും സ​ഹോ​ദ​ര​ സ്നേ​ഹ​ത്തി​നും മാ​തൃ​ക​യാ​ക​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്
Sunday, September 29, 2024 1:43 AM IST
പാ​ലാ​വ​യ​ൽ: ദൈ​വ​സ്നേ​ഹ​വും സ​ഹോ​ദ​ര​സ്നേ​ഹ​വും സ​മൃ​ദ്ധി​യാ​യി സ​മ്മേ​ളി​ച്ച് മാ​തൃ​കാ​പ​ര​മാ​യ പ​രി​ത്യാ​ഗ​ത്തി​ന്‍റെ ജീ​വി​തം ന​യി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് പ​റ​ഞ്ഞു. സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ പാ​ലാ​വ​യ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ 50-ാം വാ​ർ​ഷി​ക​വും ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പാ​രി​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദൈ​വ​സ്നേ​ഹ​ത്താ​ൽ എ​രി​യു​ന്ന ഹൃ​ദ​യ​ത്തി​ന് സ്വ​സ്ഥ​മാ​യി​രി​ക്കാ​ൻ സാ​ധ്യ​മ​ല്ല. അ​വ​രി​ലെ ന​ന്മ സ്വാ​ഭാ​വി​ക​മാ​യി ത​ന്നെ മ​റ്റു​ള്ള​വ​രി​ലേ​ക്ക് ക​വി​ഞ്ഞൊ​ഴു​കു​മെ​ന്ന് മാ​ർ ഞ​റ​ള​ക്കാ​ട്ട് പ​റ​ഞ്ഞു. ഫ്രാ​ൻ​സി​ന്‍റെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ൽ എ​ത്താ​മാ​യി​രു​ന്നി​ട്ടും ക്രി​സ്തു​വി​നു​വേ​ണ്ടി​യും സ​ഭ​യ്ക്കു വേ​ണ്ടി​യും എ​ല്ലാം ഉ​പേ​ക്ഷി​ച്ച് പാ​വ​ങ്ങ​ളു​ടെ പ​ക്ഷം ചേ​ർ​ന്നു​കൊ​ണ്ട് പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വാ​ഴ്ത്ത​പ്പെ​ട്ട ഫെ​ഡ​റി​ക് ഓ​സാ​മി​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മാ​തൃ​ക​യാ​ണ് ന​മ്മെ ന​യി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ലാ​വ​യ​ൽ കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​മാ​ണി മേ​ൽ​വെ​ട്ടം അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ണ്ണി നെ​ടി​യ​കാ​ലാ​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

പാ​ലാ​വ​യ​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ, സ​ഹ വി​കാ​രി ഫാ. ​പ്ര​വീ​ൺ കാ​യം​കാ​ട്ടി​ൽ, വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​നോ​യി പു​തി​യ​മം​ഗ​ലം, പാ​ലാ​വ​യ​ൽ പ​ള്ളി ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി​ച്ച​ൻ വ​ട്ടോ​ത്ത്, എ​സ്എ​ബി​എ​സ് കോ​ൺ​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലീ​ന, ജോ​സ് വെ​ള്ളി​യാം​ക​ണ്ട​ത്തി​ൽ, പി.​കെ. ജോ​സ​ഫ് പു​ള്ളോ​ലി​ൽ, ടോ​മി കോ​ട്ട​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി മാ​ത്യു അ​രീ​ക്കാ​ട്ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ഇ​ട​ക്ക​ര ജ്ഞാ​ന​വാ​യ​ന ന​ട​ത്തി. വ​നി​ത കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ വ​ട്ടോ​ത്ത്, ബി​ന്ദു പു​ത്തേ​ട്ടു​പ​ട​വി​ൽ എ​ന്നി​വ​ർ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കി.

ജൂ​ബി​ലി ഭ​വ​ന​നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം ദാ​ന​മാ​യി ന​ല്കി​യ ജോ​സ് അ​ന്തീ​നാ​ട്ട്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് വെ​ള്ളി​യാം​ക​ണ​ട​ത്തി​ൽ, കോ​ൺ​ഫ​റ​ൻ​സി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ പൗ​ലോ​സ് അ​ന്ത്യാം​കു​ളം, മാ​ത്യു അ​രീ​ക്കാ​ട്ട് എ​ന്നി​വ​രെ ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ആ​ദ​രി​ച്ചു.

പാ​ലാ​വ​യ​ൽ കോ​ൺ​ഫ​റ​ൻ​സി​നു കീ​ഴി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ജൂ​ണി​യ​ർ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.

ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ വ​നി​ത കോ​ൺ​ഫ​റ​ൻ​സ് ആ​രം​ഭി​ച്ച വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​മാ​ണി മേ​ൽ​വെ​ട്ടം നി​ർ​വ​ഹി​ച്ചു.