ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൾ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പ്: വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി
Sunday, June 23, 2024 7:29 AM IST
പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​കാ സ​മ​ർ​പ്പ​ണ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ എ​സ്എ​ഫ്ഐ, എം​എ​സ്എ​ഫ് നേ​താ​ക്ക​ളെ പോ​ലീ​സ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി.

എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മി​തി അം​ഗം ശ​ര​ത്ത് ര​വീ​ന്ദ്ര​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​നി​വേ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ തോ​മ​സ് എ​ന്നി​വ​രെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സും എം​എ​സ്എ​ഫ് നേ​താ​ക്ക​ളാ​യ ത​സ്‌ലിം അ​ടി​പ്പാ​ലം, കെ.​വി. ഫാ​യി​സ് എ​ന്നി​വ​രെ പ​രി​യാ​രം പോ​ലീ​സു​മാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. പ​ത്രി​കാ സ​മ​ർ​പ്പ​ണ സ​മ​യം ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യ​വ​രെ വൈ​കു​ന്നേ​ര​ത്തോ​ടെ വി​ട്ട​യ​ച്ചു.