കണ്ണൂർ: പത്താം അന്താരാഷ്ട്ര യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ എഡിഎം കെ. നവീന്‍ ബാബു നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. ഷീജ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി. അബ്ദുള്‍ സലാം, ഡപ്യൂട്ടി ഡിഎംഒ (ആരോഗ്യം) ഡോ. കെ.സി. സച്ചിന്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി. അജിത്കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു. യോഗാ ഡാന്‍സും യോഗാ പ്രദര്‍ശനവും നടന്നു.
പയ്യാവൂർ: മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ നമിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് മാവേലിൽ അധ്യക്ഷത വഹിച്ചു. എൻസിസി ഓഫീസർ ബിജു തോമസ് ആമുഖ പ്രഭാഷണം നടത്തി. ക്ലാസിനും പരിശീലനത്തിനും ആർപിഎൽ പരിശീലകൻ ഒ.എൻ.എസ്. ഹരീഷ് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ എൻസിസി വിദ്യാർഥികളും യോഗ പരിശീലനത്തിൽ പങ്കെടുത്തു.
കുടിയാന്മല: മേരി ക്വീൻസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗാദിനാചരണം സ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ യോഗ പരിശീലനം നടത്തി. എസ്പിസി കമ്യൂണിറ്റി പോലീസ് ഓഫീസർ ഡെസ്റ്റി ദേവസ്യ നേതൃത്വം നൽകി.
ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയിൽ യോഗാ ദിനാചരണവും യോഗാ പഠനകേന്ദ്രത്തിന്റെ 34-ാം വാർഷികവും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വൽസല ഉദ്ഘാടനം ചെയ്തു. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. പി. സന്തോഷ് യോഗാ ദിനസന്ദേശം നൽകി. പി. ശശിധരൻ, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, ഫാ. സിജോയി പോൾ, ആർ.കെ. പദ്മനാഭൻ, വി.ആർ. സുനിൽ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചെമ്പേരി: നിർമല യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. അധ്യാപകൻ ജോബി ജോസ്, എസ്ആർജി കൺവീനർ ബിന്ദു ദേവസ്യ എന്നിവർ പ്രസംഗിച്ചു. യോഗാ പരിശീലകയായ മിനി ഏബ്രഹാം വിദ്യാർഥികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും യോഗ അഭ്യസിപ്പിക്കുകയും ചെയ്തു.
ശ്രീകണ്ഠപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിൽ യോഗാദിനാചരണവും നഗരസഭയിലെ മൂന്നാംഘട്ട യോഗ പരിശീലനക്ലാസും നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ ജോസഫീന വർഗീസ്, വി.പി. നസീമ, ത്രേസ്യാമ്മ മാത്യു, സെക്രട്ടറി ടി.ആർ. നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. പ്രേമരാജൻ, സിഡിഎസ് ചെയർപേഴ്സൺ എ. ഓമന, യോഗാധ്യാപിക പി.വി. ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
ആലക്കോട്: രയറോം ഗവ. ഹൈസ്കൂളിൽ യോഗാ ദിനാചരണവും ബോധവത്കരണ ക്ലാസും പ്രദർശനവും നടത്തി. യോഗ പരിശീലക ലളിത കൊട്ടേരി കുട്ടികൾക്ക് പരിശീലനം നൽകി. അധ്യാപിക ജെ.എം. ഷിനി ബോധവത്കരണ ക്ലാസെടുത്തു. മുഖ്യാധ്യാപകൻ ജിജി കുര്യാക്കോസ്, റീന വർഗീസ്, എസ്. സുനിൽ, മായ വിശ്വൻ, പി.കെ. ഷിനോജ് എന്നിവർ പ്രസംഗിച്ചു.
കാർത്തികപുരം: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനവും ബോധവത്കരണവും സംഘടിപ്പിച്ചു. യോഗാ പരിശീലകൻ ടി.ജി. പ്രഭാകരൻ നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ പ്രദീപ് ഏബ്രഹാം, വോളന്റിയർ സെക്രട്ടറി ആൻ മരിയ ബിനോ എന്നിവർ പ്രസംഗിച്ചു.