കണ്ണൂർ: സാഹിത്യകൃതികള്‍ കെട്ടിനിര്‍ത്തിയ തടാകമല്ല, അനുഭവങ്ങളുടെ മഹാ സമുദ്രമാണെന്ന് പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര. ചാല ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ലാതല വായനാ ദിനാഘോഷ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടർ അരൺ കെ. വിജയന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന് വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം പി.കെ. പ്രേമരാജന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. ജൂണ്‍ 19 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ജില്ലാതല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.
വായന വീടുകളില്‍
നിന്നും തുടങ്ങണം:
ടി. പദ്മനാഭന്
കണ്ണൂര്‍: വായന വീടുകളില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് പ്രശസ്ത കഥാകൃത്ത് ടി. പദ്മനാഭൻ. ഇന്ന് വായന കുറഞ്ഞ് വരുന്ന കാലമാണ്. വിദ്യയോടൊപ്പം വായനയും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വിപൂലീകരിച്ച സാമുവല്‍ ആറോണ്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ഉളിക്കൽ: വായനാദിനത്തിന്റെ തലശേരി അതിരൂപത കോർപ്പറേറ്റ് തല ഉദ്ഘാടനം ഉളിക്കൽ വയത്തൂർ യുപി സ്കൂളിൽ സംഘടിപ്പിച്ചു. നവാഗത എഴുത്തുകാരി ദീപ തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് കിടാരത്തിൽ അധ്യക്ഷത വഹിച്ചു. വിദ്യാരംഗത്തിന്റെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം അക്ഷരദീപം തെളിച്ച് ക്ലബ് പ്രതിനിധികൾ നിർവഹിച്ചു. തലശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജിനിൽ മാർക്കോസ്, അധ്യാപക പ്രതിനിധി ജിസ്മി ജോർജുകുട്ടി, കുട്ടികളുടെ പ്രതിനിധി ആഞ്ചലീന മരിയ സാജൻ എന്നിവർ പുസ്തക പരിചയം നടത്തി. വിദ്യാരംഗം കൺവീനർ സിസ്റ്റർ ദീപ മാത്യു പി.എൻ.പണിക്കർ അനുസ്മരണം നടത്തി. പ്രധാനധ്യാപകൻ എൻ.ജെ. തോമസ്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സെമി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് ഷിബു ചെറിയാൻ, എംപിടിഎ പ്രസിഡന്റ് കെ. അഖില എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ: ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ വായനാദിനാചരണം ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. വരികൾക്കിടയിലെ വര എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. പ്രസിഡന്റ് ഇ.വി.ജി. നന്പ്യാർ അധ്യക്ഷത വഹിച്ചു. വരയെ കുറിച്ച് കവി കെ.സി. ഉമേഷ് ബാബുവും പി.എൻ. പണിക്കരെ കുറിച്ച് ആർ. പ്രഭാകരൻ സംസാരിച്ചു.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിൽ വായനാദിനം ഫാ. കുര്യാക്കോസ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. കുമാരി ഗ്ലോറി അന്ന പുസ്തക ആസ്വാദനം നടത്തി.
ഇരിട്ടി: ആനപ്പന്തി ഗവ. എൽപി സ്കൂളിൽ പിടിഎ പ്രസിഡന്റ് ഇ.പി. ഷാജു ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക ടി.എം. ജാൻസി, അധ്യാപകരായ എലിസബത്ത് റാണി, സാലി വർഗീസ്, പ്രിയ പീറ്റർ, ചിപ്പി സത്യൻ എന്നിവർ പ്രസംഗിച്ചു. വായന പരിപോഷണം പൊതുജനങ്ങളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ആനപ്പന്തി സ്കൂളിന്റെ പരിസരത്തെ കടകളും ഓട്ടോസ്റ്റാൻഡും സന്ദർശിച്ച് വായനയെ ഇഷ്ടപ്പെടുന്നവർക്കായി കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ കൈമാറി.
കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ എസ്എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാവാരത്തിനു തുടക്കം കുറിച്ചു. അമ്പായത്തോട് യുപിസ്കൂൾ മുൻ മുഖ്യാധ്യാപകൻ ടി.വി. ജോൺ മുഖ്യസന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് എം.പി. സജീവൻ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, സിസ്റ്റർ കെ.ജി. മേരി, കെ.വി. ബിജു, അലീന തോമസ് എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽപി സ്കൂളിൽ ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ പി. ബഷീർ ഉദ്ഘാടനം ചെയ്തു. കെ. കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. നാടക കലാകാരൻ കെ.കെ. കീറ്റുകണ്ടി വിശിഷ്ടാതിഥിയായി.
കേളകം: മഞ്ഞളാംപുറം യുപി സ്കൂളിൽ വായനാ വാരാചരണം അക്ഷരദീപം തെളിയിച്ച് മുഖ്യാധ്യാപിക പി.ഡി. റോസമ്മ ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധി ബ്ലസി വായനാദിന സന്ദേശം നൽകി.
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂൾ വായന വാരാചരണം ഇരിട്ടി ഉപജില്ലയിലെ മലയാള ഭാഷാധ്യാപക പരിശീലകരായിരുന്ന ഇ. ലക്ഷ്മണനും ശോഭന ദാമോദരനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ വർഗീസ്, ഗ്ലോറി റോബിൻ, ജെസി ഏബ്രഹാം, കെ. സിൽജ, ജിജോ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊളക്കാട്: കൊളക്കാട് സാൻതോം ഹൈസ്കൂളിൽ വായനാദിനം വ്യത്യസ്ത പരിപാടികളോടെ നടത്തി. കുട്ടികളുടെ കൃതികൾ ഉൾപ്പെടുത്തി ഒരുക്കിയ കൈയെഴുത്തു മാസിക 'എഴുത്തോല' മുഖ്യാധ്യാപകൻ എൻ.വി. മാത്യു പ്രകാശനം ചെയ്തു. അധ്യാപിക സി. ഷിബി, കുട്ടികളുടെ പ്രതിനിധി സാവിയോ പോൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇതോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി.
മാട്ടറ: കാരീസ് യുപി സ്കൂളിലെ ഒരാഴ്ച നീളുന്ന വായന ഉത്സവത്തിന് തുടക്കമായി. വായന വാരത്തിന്റെ ഉദ്ഘാടനം എഴുത്തുകാരൻ എൻ. രഘുനാഥകുറുപ്പ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം എഴുതിയ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് പങ്കജാക്ഷൻ കുറ്റ്യാനിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സരുൺ തോമസ്, മദർ പിടിഎ പ്രസിഡന്റ് സിൽവി അനീഷ്, സ്കൂൾ പ്രധാന അധ്യാപിക ഇ.ജെ. തങ്കമ്മ, എസ്ആർജി കൺവീനർ അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു.
അറബി: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വായനാവാരാഘോഷത്തിന് തുടക്കമായി. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. എഡ്വിൻ കോയിപ്പുറം അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക ജെസി കുരുവിള, വാർഡ് അംഗം നിഷ, പിടിഎ പ്രസിഡന്റ് വിജു ഒരപ്പാൻകുഴി, എംപിടിഎ പ്രസിഡന്റ് സുസ്മിത ലാസർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സാംസ്കാരിക വകുപ്പ് ജില്ലാ കോ-ഓർഡിനേറ്റർ മിനേഷ് മണക്കാടിന്റെ പാട്ടരങ്ങ് സംഘടിപ്പിച്ചു.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളിൽ വായനാവാരാചരണം സ്കൂൾ അസി. മാനേജർ ഫാ. എബിൻ മുള്ളൻകുഴിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് നടുത്തോട്ടം അധ്യക്ഷത വഹിച്ചു. ബിജു പാരിക്കാപ്പള്ളി വായനദിന സന്ദേശം നൽകി. ലൈബ്രറി ക്ലബ് കൺവീനർ ജീമ ജോസ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യാധ്യാപിക മിനിമോൾ പി. സിറിയക്ക്, സീനിയർ അസി. ഷേർളി ജോസഫ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാത്യു, അൽഫോൻസ എന്നിവർ പ്രസംഗിച്ചു. മിംസി തോമസ് പുസ്തകാസ്വാദനം അവതരിപ്പിച്ചു.
അടയ്ക്കാത്തോട്: വായനദിന പരിപാടികളുടെ ഭാഗമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായന വാരാചരണത്തിന്റെ ഉദ്ഘാടനം റിട്ട. എസ് പി പ്രിൻസ് എബ്രഹാം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷനായിരുന്നു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി ജോൺസൺ നിർവഹിച്ചു. ക്ലാസ് തല ലൈബ്രറികളുടെ ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമിയും സംഘടനകളുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് അംഗം ബിനു മാനുവലും നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പിടിഎ പ്രസിഡന്റ് ജിജി മുതു കാട്ടിൽ, എംപിടിഎ പ്രസിഡന്റ് ജസ്റ്റീന വർഗീസ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് , അലോണ സജി, റോസ് ജോമോൻ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: കാനാട് എൽപി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു. എഴുത്തുകാരി ദീപ്തി ഭരതൻ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക പി.എം. ശ്രീലീന അധ്യക്ഷത വഹിച്ചു. വി. രാജേഷ്, സി.എ. ഷീജ, മുസ്തഫ കൊതേരി, സി.എ. ജയജിത്ത്, വിദ്യാരംഗം കൺവീനർ എം. ആദിദേവ് എന്നിവർ പ്രസംഗിച്ചു.
മണിക്കടവ്: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെ മുറിയിൽ അധ്യക്ഷനായിരുന്നു. എഴുത്ത്കാരൻ പി.എം. ജോൺ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഷാജി വർഗീസ്, ഹിന്ദി അധ്യാപിക വി.വി. കവിത, സീനിയർ അസിസ്റ്റന്റ് പി.എ. പ്രസാദ്, രേഷ്മ റോബർട്ട് അമൽ, കെ.ആർ. സുധീഷ് എന്നിവർ പ്രസംഗിച്ചു.