പുൽപ്പള്ളി: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പുൽപ്പള്ളി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ടി.എസ്. ദിലീപ് കുമാർ, സി.പി. കുര്യാക്കോസ്, മണി പാന്പനാൽ, കുര്യാച്ചൻ വട്ടക്കുന്നേൽ, വർക്കി പാലക്കാട്ട്, ജോമറ്റ് കോതവഴിക്കൽ, മുരളി പുറത്തുട്ട്, സിജു പൗലോസ്,
ഷിജോ കൊട്ടുകാപ്പള്ളി, ലിജോ ജോർജ്, സിജു മിറ്റത്താനി, ടിയജോസ്, അതുൽ തോമസ്, ബിനോണ്സണ് നാമറ്റത്തിൽ, മിദ്ലാജ്, ബെന്നി മുള്ളൻകുഴി, ബാബു ജയശ്രീ, മണിലാൽ, രമേശൻ എന്നിവർ പ്രസംഗിച്ചു.