ഉൗ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം
Thursday, September 19, 2024 5:42 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി​യി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ഉൗ​ട്ടി​യി​ലെ​ത്തു​ന്ന​ത്. സ​സ്യോ​ദ്യാ​നം, റോ​സ് ഗാ​ർ​ഡ​ൻ, ബോ​ട്ട് ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ ബാ​ഹു​ല്യം​മൂ​ലം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

കൃ​ഷി, ടൂ​റി​സം വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ലാ​ണ് സ​സ്യോ​ദ്യാ​ന​വും റോ​സ് ഗാ​ർ​ഡ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ളു​ടെ ശേ​ഖ​രം ഇ​വി​ട​ങ്ങ​ളി​ലു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ നൂ​റ്റാ​ണ്ടു​ക​ൾ മു​ന്പ് ഇ​ടം നേ​ടി​യ​താ​ണ് ഉൗ​ട്ടി. ര​ണ്ടാം സീ​സ​ണാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​റു​ടെ വേ​ന​ൽ​ക്കാ​ല വ​സ​തി​യോ​ട് ചേ​ർ​ന്നു​ള്ള സ​സ്യോ​ദ്യാ​ന​ത്തി​ൽ പ​ത്തേ​ക്ക​ർ പ​ച്ച​പ്പു​ൽ മൈ​താ​ന​മാ​ണ്. 1847-ൽ ​വി​ല്യം ഗ്ര​ഹാം മാ​ക്ഐ​വ​റാ​ണ് സ​സ്യോ​ദ്യാ​നം സ്ഥാ​പി​ച്ച​ത്.

1896ലാ​യി​രു​ന്നു സ​സ്യോ​ദ്യാ​ന​ത്തി​ൽ ആ​ദ്യ പു​ഷ്പ​മേ​ള. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ത​ട​ക്കം വി​വി​ധം ഇ​നം പൂ​ച്ചെ​ടി​ക​ൾ സ​സ്യോ​ദ്യാ​ന​ത്തി​ലു​ണ്ട്. ജ​ർ​ബ​റ, ലി​ല്ലി​യം, ഡാ​ലി​യ, കാ​ർ​ണീ​ഷ്യം, മാ​രി​ഗോ​ൾ​ഡ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.