പ്ര​കൃ​തി സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി
Friday, September 20, 2024 5:16 AM IST
മ​ക്കി​യാ​ട്: സ്വ​ച്ഛ​താ ഹി ​സേ​വ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി തൊ​ണ്ട​ർ​നാ​ട് ഞാ​റ​ലോ​ട് ഉ​ന്ന​തി​യി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ സം​ഗ​മ​വും പ​രി​സ​ര ശു​ചീ​ക​ര​ണ യ​ജ്ഞ​വും ന​ട​ത്തി.

നെ​ഹ്റു യു​വ​കേ​ന്ദ്ര​യും കിം​ഗ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​കൃ​തി​യും ജീ​വ​ജാ​ല​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മ​ഭാ​വ​ത്തി​ലൂ​ടെ​യാ​ണ് പ​രി​സ്ഥി​തി സ​ന്തു​ല​നം സാ​ധ്യ​മാ​കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ല​ബ് സെ​ക്ര​ട്ട​റി എ.​കെ. ലി​കേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​റെ​ജി, പി.​എം. ബാ​ല​ൻ, പി.​കെ. മു​ര​ളീ​ധ​ര​ൻ, സു​മ ബാ​ബു, ബി. ​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ജ​ഴ്സി വി​ത​ര​ണം ന​ട​ത്തി.