മേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി അ​നു​ശോ​ചി​ച്ചു
Thursday, September 19, 2024 5:45 AM IST
ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി സു​ര​ഭി​ക്ക​വ​ല നി​ര​പ്പു​തൊ​ട്ടി​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ ഭാ​ര്യ മേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി അ​നു​ശോ​ചി​ച്ചു. പ്രാ​ർ​ത്ഥ​ന​ക​ളും ചി​ന്ത​ക​ളും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ക​ൻ ബെ​ന്നി മാ​ത്യു​വി​ന് അ​യ​ച്ച അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ രാ​ഹു​ൽ കു​റി​ച്ചു.

വാ​ർ​ധ​ക്യ​ത്തി​ലും കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന മാ​ത്യു-​മേ​രി ദ​ന്പ​തി​ക​ളെ​ക്കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി നേ​ര​ത്തേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ സ​ഹി​തം പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. 2021 ൽ ​രാ​ഹു​ൽ പു​റ​ത്തി​റ​ക്കി​യ ക​ല​ണ്ട​റി​ലും ദ​ന്പ​തി​ക​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നു. മൂ​ന്നു​വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു മാ​ത്യു​വി​ന്‍റെ മ​ര​ണം.

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ട്വീ​റ്റി​ലൂ​ടെ ദേ​ശീ​യ ശ്ര​ദ്ധ​യി​ലേ​ക്കെ​ത്തി​യ ദ​ന്പ​തി​ക​ളാ​യി​രു​ന്നു മാ​ത്യു​വും മേ​രി​യും.

വാ​ർ​ധ​ക്യ​ജ​ന്യ രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്പോ​ഴും ദ​ന്പ​തി​ക​ൾ കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ കൃ​ഷി​ക്കാ​രു​ടെ​വേ​ദ​ന​ക​ളും ആ​ശ​ങ്ക​ക​ളു​മാ​ണ് ഈ ​ദ​ന്പ​തി​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും രാ​ജ്യ​വും സ​ർ​ക്കാ​രും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ലോ​ക കാ​ർ​ഷി​ക​ദി​ന​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

1969ലാ​ണ് കോ​ട്ട​യം ക​ടു​ത്തു​രു​ത്തി​യി​ൽ​നി​ന്നു മാ​ത്യു​വും മേ​രി​യും പു​ൽ​പ്പ​ള്ളി​യി​ലെ​ത്തി​യ​ത്. കോ​ട്ട​യ​ത്തെ ഭൂ​മി വി​റ്റു​കി​ട്ടി​യ പ​ണം​കൊ​ണ്ട് സു​ര​ഭി​ക്ക​വ​ല​യി​ൽ മൂ​ന്നേ​ക്ക​ർ സ്ഥ​ല​മാ​ണ് വാ​ങ്ങി​യ​ത്. ദ​ന്പ​തി​ക​ൾ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​ക്കൃ​ഷി​യും ന​ട​ത്തി​യി​രു​ന്നു.

മേ​രി​യു​ടെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ക്കു​ന്ന​തി​ന് രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് സു​ര​ഭി​ക്ക​വ​ല​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലാ​യി​രു​ന്നു സം​സ്കാ​രം.