സ​മ​ന്വ​യം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി; 627 യു​വ​ജ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Friday, September 20, 2024 5:16 AM IST
ക​ൽ​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും നൈ​പു​ണി വി​ക​സ​ന​ത്തി​നും കേ​ര​ള ഇ​ക്കോ​ണ​മി മി​ഷ​നും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന സ​മ​ന്വ​യം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പു​ളി​യാ​ർ​മ​ല കൃ​ഷ്ണ​ഗൗ​ഡ​ർ ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് തൊ​ഴി​ലും ജീ​വ​നോ​പാ​ധി​യും ന​ൽ​കാ​നു​ത​കു​ന്ന​താ​ണ് ക്യാ​ന്പ്. ജോ​ലി​യി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കാ​തെ പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും സാ​ധ്യ​ത​ക​ളും യു​വ​ജ​ന​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​വ​സ​ര സ​മ​ത്വ​വും വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കു​ക​യും ന​വ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കു​ക​യു​മാ​ണ് സ​മ​ന്വ​യം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സം​ബ​റോ​ടെ ഒ​രു ല​ക്ഷം പേ​രു​ടെ തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കും.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ്യ​ത​യ​നു​സ​രി​ച്ച് ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

എ​ഡി​എം കെ. ​ദേ​വ​കി, ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ പി. ​റോ​സ, എ. ​സൈ​ഫു​ദ്ധീ​ൻ ഹാ​ജി, കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​പി.​എ​സ്. ശ്രീ​ക​ല, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,

കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ റീ​ജി​യ​ണ​ൽ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡ​യാ​ന ത​ങ്ക​ച്ച​ൻ, കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഒ. അ​ഹ​മ്മ​ദു​കു​ട്ടി ബാ​ഖ​വി, ക​ഐ​ൻ​എം പ്ര​തി​നി​ധി സ​യ്യി​ദ് അ​ലി സ്വ​ലാ​ഹി, കെ​എ​ൽ​സി പ്ര​തി​നി​ധി തോ​മ​സ് ചെ​മ്മ​നം, ഡ​ബ്ല്യൂ​എം​ഒ പ്ര​സി​ഡ​ന്‍റ് കാ​ദ​ർ പ​ട്ടാ​ന്പി, വ​യ​നാ​ട് ജൈ​ൻ സ​മാ​ജം ഡ​യ​റ​ക്ട​ർ രാ​ജേ​ഷ്, പ്ര​സി​ഡ​ന്‍റ് നേ​മി രാ​ജ്, കെ.​കെ. മു​ഹ​മ്മ​ദ​ലി ഫൈ​സി,

ഐ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ഡോ. ​ഇ​ർ​ഷാ​ദ്, ക​ൽ​പ്പ​റ്റ ദാ​റു​ൽ ഫ​ലാ​ഹ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. മു​ഹ​മ്മ​ദ​ലി ഫൈ​സി, കെ​കെ​ഇ​എം സ്റ്റേ​റ്റ് നോ​ഡ​ൽ ഓ​ഫീ​സ​ർ സ​നീ​ഷ് കു​മാ​ർ, ജൈ​ന സ​മാ​ജം ഡ​യ​റ​ക്ട​ർ മ​ഹേ​ന്ദ്ര​കു​മാ​ർ,

മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ്, മാ​ന​ന്ത​വാ​ടി രൂ​പ​ത മൈ​നോ​രി​റ്റി സെ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ, യൂ​സ​ഫ് ചെ​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നോ​ള​ജ് എ​ക്കോ​ണ​മി മി​ഷ​ൻ ഡൈ​വേ​ഴ്സി​റ്റി ഇ​ൻ​ക്ലൂ​ഷ​ൻ മാ​നേ​ജ​ർ പി.​കെ. പ്ര​ജി​ത്ത്, പ്രോ​ഗ്രാം മാ​നേ​ജ​ർ ധ​ന്യ പ​വി​ത്ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

തൊ​ഴി​ൽ ക്യാ​ന്പി​ൽ മു​സ്‌​ലിം, ക്രി​സ്ത്യ​ൻ, ജൈ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ 627 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​വ​രെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ തൊ​ഴി​ൽ സ​ജ്ജ​രാ​ക്കും. തു​ട​ർ​ന്ന് വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ എ​ത്തി​ക്കും.

നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍റെ ഡി​ഡ​ബ്ല്യു​എം​എ​സ് പ്ലാ​റ്റ്ഫോ​മി​ൽ നി​ല​വി​ൽ വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​യി 300ൽ ​അ​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. സ്വ​കാ​ര്യ തൊ​ഴി​ൽ ദാ​താ​ക്ക​ളു​മാ​യി കൈ​കോ​ർ​ത്ത് ജി​ല്ലാ, സം​സ്ഥാ​ന​ത​ലം, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് എ​ന്നി​ങ്ങ​നെ മേ​ഖ​ല​ക​ൾ ത​രം​തി​രി​ച്ചാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക.