ന​ഗ​ര​ത്തി​ല്‍ ഇ​നി കൗ​മാ​ര ക​ലാ​വ​സ​ന്തം ; റ​വ​ന്യൂ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 19 മു​ത​ല്‍
Sunday, November 17, 2024 6:56 AM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ന് ഇ​നി കൗ​മാ​ര​ക​ല​യു​ടെ നാ​ളു​ക​ള്‍. യു​നെ​സ്‌​കോ സാ​ഹി​ത്യ ന​ഗ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ന​ഗ​രം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന റ​വ​ന്യൂ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 19 മു​ത​ല്‍ 23 വ​രെ 20 വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. എ​ണ്ണാ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ ക​ലാ​മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി. ​മ​നോ​ജ് കു​മാ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടാ​ണ് പ്ര​ധാ​ന വേ​ദി. 19ന് ​ന​ട​ക്കാ​വ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളോ​ടു​കൂ​ടി ക​ലോ​ത്സ​വം ആ​രം​ഭി​ക്കും. 20 മു​ത​ല്‍ 23 വ​രെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ച്ച് 20ന് ​രാ​വി​ലെ 8.30ന് ​മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് എ​ച്ച്എ​ച്ച്എ​സ് ഗ്രൗ​ണ്ടി​ലെ പ്ര​ധാ​ന വേ​ദി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും.

ജി​ല്ല​യി​ലെ അ​ധ്യാ​പി​ക​മാ​രു​ടെ കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്ന നൃ​ത്താ​വി​ഷ്‌​കാ​ര​ത്തോ​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​വും. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ഹി​ത്യ​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍ മു​ഖ്യാ​തി​ഥി​യാ​വും. മേ​യ​ര്‍ ഡോ.​ബീ​ന ഫി​ലി​പ്പ്, എം​പി​മാ​രാ​യ എം.​കെ രാ​ഘ​വ​ന്‍, ഷാ​ഫി പ​റ​മ്പി​ല്‍, പി.​ടി. ഉ​ഷ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

319 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മാ​ന്വ​ല്‍ പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ര്‍​ഷം പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യ ആ​ദി​വാ​സി ഗോ​ത്ര ക​ല​ക​ളാ​യ ഇ​രു​ള നൃ​ത്തം, പാ​ലി​യ നൃ​ത്തം, പ​ണി​യ നൃ​ത്തം, മം​ഗ​ലം ക​ളി, മ​ല​പു​ല​യ ആ​ട്ടം എ​ന്നീ ഇ​ന​ങ്ങ​ള്‍ ബി​ഇ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വേ​ദി​യി​ല്‍ അ​ര​ങ്ങേ​റും. കോ​ഴി​ക്കോ​ട്ടു​കാ​രാ​യ മ​ണ്‍​മ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ന്‍​മാ​രു​ടെ പേ​രു​ക​ളാ​ണ് വേ​ദി​ക​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.​

പ്ര​ധാ​ന വേ​ദി​യു​ടെ പ​ന്ത​ലി​ന്‍റെ കാ​ല്‍​നാ​ട്ട​ല്‍ ക​ര്‍​മം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. പ​ന്ത​ലി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ക​ലോ​ത്സ​വ ലോ​ഗോ നേ​ര​ത്തെ പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു. തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ചെ​യ​ര്‍​മാ​നാ​യും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി. ​മ​നോ​ജ് കു​മാ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റാ​യു​മു​ള്ള സം​ഘാ​ട​ക​സ​മി​തി​യാ​ണ് ക​ലോ​ത്സ​വ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

ഭ​ക്ഷ​ണ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ന്ന​വ​ര്‍​ക്കു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ഗ​വ​ണ്‍​മെ​ന്‍റ് ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്നു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള മീ​ഡി​യ റൂം, ​മീ​ഡി​യ പ​വ​ലി​യ​ന്‍, വേ​ദി​ക​ളി​ല്‍​നി​ന്നും ത​ല്‍​സ​മ​യ സം​പ്രേ​ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജീ​ക​രി​ക്കു​ന്നു​ണ്ട്.

അ​ച്യു​ത​ന്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍, സാ​മൂ​തി​രി സ്‌​കൂ​ള്‍, വെ​സ​റ്റ്ഹി​ല്‍ സെ​ന്‍റ് മൈ​ക്കി​ള്‍​സ് എ​ച്ച്എ​സ്എ​സ്, ആം​ഗ്‌​ളോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്, ബി​ഇ​എം എ​ച്ച്എ​സ്എ​സ്, പ്രൊ​വി​ഡ​ന്‍​സ് എ​ച്ച്എ​സ്എ​സ്, പ്രൊ​വി​ഡ​ന്‍​സ് എ​ല്‍​പി, സെ​ന്‍റ് ആ​ഞ്ച​ലോ​സ് യു​പി, ഗ​ണ​പ​ത് ബോ​യ്‌​സ് എ​ച്ച്എ​സ്എ​സ്, ജി​വി​എ​ച്ച്എ​സ്എ​സ് ന​ട​ക്കാ​വ്, സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ്, ഹി​മാ​യ​ത്തു​ല്‍ എ​ച്ച്എ​സ്എ​സ്, അ​ച്യു​ത​ന്‍ ഗേ​ള്‍​സ് എ​ല്‍​പി, പ​ര​പ്പി​ല്‍ എം​എം​എ​ച്ച്എ​സ്എ​സ്, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് വേ​ദി​ക​ള്‍.

മീ​ഡി​യ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം 18ന് 3 ​മ​ണി​ക്ക് പോ​ള്‍ ക​ല്ലാ​നോ​ട് നി​ര്‍​വ​ഹി​ക്കും. 23 ന് ​വൈ​കി​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സി.​പി.​മു​സാ​ഫ​ര്‍ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ടി. ​ഗി​രീ​ഷ് കു​മാ​ര്‍, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​പി. മു​ഹ​മ്മ​ദ്, ക​ണ്‍​വീ​ന​ര്‍ പി.​കെ.​അ​ബ്ദു​ല്‍ സ​ത്താ​ര്‍, ഡി​ഡി​ഇ ഓ​ഫീ​സ് സൂ​പ്ര​ണ്ട് കെ. ​എ​ന്‍. ദീ​പ, റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ. ​സു​ധി​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.