സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Sunday, November 17, 2024 6:55 AM IST
തോ​ട്ടു​മു​ക്കം: സ​മൂ​ഹ​ത്തി​ൽ വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ക, വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് കൊ​ടി​യ​ത്തൂ​രി​നെ വൃ​ക്ക​രോ​ഗ​മു​ക്ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്, കൊ​ടി​യ​ത്തൂ​ർ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തോ​ട്ടു​മു​ക്കം യൂ​ണി​റ്റ്, ഉ​ണ​ർ​വ് ഗ്ര​ന്ഥാ​ല​യം, കോ​ഴി​ക്കോ​ട് ഹെ​ൽ​പ്പിം​ഗ് ഹാ​ന്‍റ്സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 200 ഓ​ളം പേ​ർ പ​ങ്കാ​ളി​ക​ളാ​യി. തോ​ട്ടു​മു​ക്കം പ​ള്ളി​ത്താ​ഴെ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.