ക​ക്ക​യ​ത്ത് ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Sunday, November 17, 2024 6:55 AM IST
കൂ​രാ​ച്ചു​ണ്ട്: ച​ന്ദ​നം ക​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം വ​കു​പ്പ് ക​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തു​ന്ന​തി​നെ​തി​രേ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്ത് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ന്ന​തി​ന് വ​നം വ​കു​പ്പി​ന് അ​ധി​കാ​ര​മു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല ത​ക​രു​ക​യും മ​ണ​ൽ വാ​ര​ൽ അ​ട​ക്കു​മു​ള്ള തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ഇ​ല്ലാ​താ​യ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​കാം ചെ​റു​പ്പ​കാ​ർ നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​തെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. പ​തി​വു പോ​ലെ മൂ​ന്നാം മു​റ​യി​ലൂ​ടെ നി​ര​പ​രാ​ധി​ക​ളെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. തോ​മ​സ് വെ​ളി​യം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ​സ​ൺ ക​ക്ക​യം, സു​നി​ൽ പാ​റ​പ്പു​റം, മു​ജീ​ബ് ക​ക്ക​യം, തോ​മ​സ് പോ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.