ക​ലാ പ്ര​തി​ഭ​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് സം​വി​ധാ​നം സ​ജ്ജം
Sunday, November 17, 2024 6:55 AM IST
കോ​ഴി​ക്കോ​ട് :കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍​പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നു വേ​ണ്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് ട്രാ​ഫി​ക് സം​യു​ക്ത ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ കീ​ഴി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി.

സി​റ്റി ട്രാ​ഫി​ക് കോ​ണ്‍​ഫ്ര​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സം​യു​ക്ത യോ​ഗ​ത്തി​ല്‍ ക​ലോ​ല്‍​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ എ​ത്തു​ന്ന കു​ട്ടി​ക​ളെ വേ​ദി​യി​ലേ​ക്ക് ത​ട​സ​ങ്ങ​ള്‍ ഇ​ല്ലാ​തെ എ​ത്തി​ക്കു​വാ​നും വി​വി​ധ വേ​ദി​ക​ളി​ല്‍​നി​ന്ന് ഭ​ക്ഷ​ണ ശാ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​നും ക​ലോ​ല്‍​സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സു​ര​ക്ഷി​ത യാ​ത്ര ഒ​രു​ക്കു​വാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സ് സു​പ്ര​ണ്ട് കെ.​എ​ന്‍.​ദീ​പ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മി​റ്റി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. കെ. ​ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.