മ​ണി​യം​കു​ന്നി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ള്‍ പെ​രു​കു​ന്നു
Tuesday, October 1, 2024 8:20 AM IST
പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ മ​ണി​യം​കു​ന്ന് പ​രി​സ​ര പ്ര​ദേ​ശ​മൊ​ന്നാ​കെ ആ​ഫ്രി​ക്ക​ൾ ഒ​ച്ചു​ക​ളെ​കൊ​ണ്ട് പൊ​റു​തി മു​ട്ടു​ന്നു. ചേ​മ്പ്, ചേ​ന, ചീ​ര, ക​യ​പ്പ, പ​ട​വ​ലം, പ​ച്ച​മു​ള​ക് തു​ട​ങ്ങി എ​ല്ലാ ചെ​ടി​ക​ളും ഒ​ച്ച് തി​ന്നു ന​ശി​പ്പി​ക്കു​ക​യാ​ണ്. വാ​ഴ​യി​ലും കു​രു​മു​ള​ക് വ​ള്ളി​യി​ലും ക​യ​റി​പ്പ​റ്റും. തെ​ങ്ങ് ക​വു​ങ്ങ്, മു​രി​ങ്ങ, മാ​വ് തു​ട​ങ്ങി​യ വ്യ​ക്ഷ​ങ്ങ​ൾ ഒ​ച്ചു​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു.

വീ​ടി​ന്‍റെ പു​റം ചു​വ​രു​ക​ൾ വ​രെ ഒ​ച്ചു​ക​ൾ കൈ​യ്യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.​ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ ഇ​വി​ടെ എ​ങ്ങ​നെ എ​ത്തി എ​ന്ന​തി​നെ പ​റ്റി സ​മ​ഗ്ര​മാ​യ പ​ഠ​നം ന​ട​ത്താ​ൻ ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തും ബ​ന്ധ​പ്പെ​ട്ട​വ​രും ത​യ്യാ​റാ​വ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ആ​ർ​എം​പി നേ​താ​വ് എം.​കെ മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.