കു​ന്ദ​മം​ഗ​ല​ത്ത് ജ്വ​ല്ല​റി ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം
Tuesday, October 1, 2024 8:20 AM IST
കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് ജ്വ​ല്ല​റി ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം. കു​ന്ദ​മം​ഗ​ലം കോ​ട​തി​യു​ടെ ക​വാ​ട​ത്തി​ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഫെ​ല്ല ജ്വ​ല്ല​റി​യു​ടെ ഒ​ന്നാം നി​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി​യോ​ടെ തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ട​യു​ടെ ഇ​ന്‍റി​രി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​മാ​ടു​കു​ന്ന് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ണ്ടു യൂ​ണി​റ്റും മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഒ​രു യൂ​ണി​റ്റും എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. കു​ന്ദ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.