വി​ല​ങ്ങാ​ട്ട് ഉ​രു​ൾ പൊ​ട്ട​ൽ; ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ ഹ​സ്തം
Tuesday, October 1, 2024 8:20 AM IST
വി​ല​ങ്ങാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി കോ​ഴി​ക്കോ​ട് സൗ​ഹൃ​ദ​ക്കൂ​ട്ടം. എ​മ​ർ​ജ​ൻ​സി ടീം ​വി​ല​ങ്ങാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​എ​സ്കെ കോ​ഴി​ക്കോ​ട് സൗ​ഹൃ​ദ​കൂ​ട്ടം നാ​ൽ​പ്പ​ത് പേ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​മേ​കി​യ​ത്.

വ്യാ​പാ​രി വ്യ​വ​സാ​യി വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​മ​ർ​ജ​ൻ​സി ടീം ​ലീ​ഡ​ർ ശ​ര​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ഹ്യ​ദ കൂ​ട്ടം സ​ലാ​ല പ്ര​സി​ഡ​ന്‍റ് ബാ​ബു കു​റ്റ്യാ​ടി മു​ഖ്യ അ​തി​ഥി​യാ​യി. രാ​ജു അ​ല​ക്സ്, ബി​നു പു​ന്ന ത്താ​നം, സോ​യു​സ് പു​ളി​ക്ക​ൽ, ഷി​ജോ ക​രി​മ​ത്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.