ക​ള​ഞ്ഞ് കി​ട്ടി​യ തു​ക തി​രി​ച്ച് ഏ​ൽ​പ്പി​ച്ച് യു​വാ​വ് മാ​തൃ​ക​യാ​യി
Tuesday, October 1, 2024 8:20 AM IST
കൊ​യി​ലാ​ണ്ടി: ക​ന​റാ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ​നി​ന്നും ക​ള​ഞ്ഞ് കി​ട്ടി​യ തു​ക ബാ​ങ്ക് അ​ധി​കാ​രി​ക​ളെ തി​രി​ച്ച് ഏ​ൽ​പ്പി​ച്ച് യു​വാ​വ് മാ​തൃ​ക​യാ​യി. കൊ​യി​ലാ​ണ്ടി അ​ര​ങ്ങാ​ട​ത്ത് താ​ഴ വി​നി​ൽ രാ​ജാ​ണ് ത​നി​ക്ക് കൗ​ണ്ട​റി​ൽ നി​ന്നും ല​ഭി​ച്ച തു​ക ബാ​ങ്ക് മാ​നേ​ജ​രെ ഏ​ൽ​പ്പി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ പു​തി​യ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്നും പ​ണ​മെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് കൗ​ണ്ട​റി​ലെ കാ​ഷ് പൗ​ച്ചി​ൽ പ​ണം കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ പ​ണം കോ​ട​തി​ക്ക് മു​ൻ​വ​ശ​ത്തെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ മാ​നേ​ജ​രെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​മോ​ർ​ച്ച കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് വി​നി​ൽ രാ​ജ്.