ഓ​ണ​ച്ച​ന്ത തു​ട​ങ്ങി
Tuesday, September 10, 2024 4:41 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഓ​ണ​ച്ച​ന്ത കൂ​രാ​ച്ചു​ണ്ടി​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ചു. കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ല്ലാ​നോ​ട് ആ​രം​ഭി​ച്ച ച​ന്ത ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ എ​ട്ടി​യി​ലും, ക​ക്ക​യം എം.​വൈ.​സി ഹാ​ളി​ൽ ആ​രം​ഭി​ച്ച ച​ന്ത ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഞാ​റു​മ്മ​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി​മി​ലി ബി​ജു, ജെ​സി ജോ​സ​ഫ്, അ​രു​ണ്‍ ജോ​സ് എന്നിവരും ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.