മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജി​ൽ സം​ഘ​ർ​ഷം; 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, September 12, 2024 4:30 AM IST
മു​ക്കം: മ​ണാ​ശേ​രി എം​എ​എം​ഒ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ മ​ണാ​ശേ​രി- ചേ​ന്ന​മം​ഗ​ലൂ​ർ റോ​ഡി​ന് ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത് പ​ല സ​മ​യ​ങ്ങ​ളി​ലും ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കാ​രു​മാ​യി വാ​ക്ക് ത​ർ​ക്ക​വും പ​തി​വാ​ണ്. ഇ​ന്ന് കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തീ​രു​മാ​നി​ച്ചെ​ങ്കി​ലും കോ​ള​ജ് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി സ​മ​ര രം​ഗ​ത്ത് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട​താ​യും കോ​ള​ജി​ന്‍റെ പ്ര​ധാ​ന ഗേ​റ്റ​ട​ച്ച് പു​റ​ത്തേ​ക്കു​ള്ള യാ​ത്ര ത​ട​സ​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.
കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​വു​മാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ കോ​ള​ജ് അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ മു​ക്കം പോ​ലീ​സി​നെ​യും ഗോ​ബാ​ക്ക് വി​ളി​ക​ളു​മാ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പ​സി​ന​ക​ത്ത് പൂ​ട്ടി​യി​ട്ടു. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും പോ​ലീ​സു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​ത് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് പോ​വു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​വീ​ശി.

പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ വ​നി​ത പോ​ലീ​സ് ഇ​ല്ലാ​തെ​യാ​ണ് ലാ​ത്തി ചാ​ർ​ജ് ന​ട​ത്തി​യ​ത്. 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.