എ​ന്‍.​പി. മൊ​യ്തീ​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, September 12, 2024 4:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ​യു​മാ​യി​രു​ന്ന എ​ന്‍.​പി. മൊ​യ്തീ​ന്‍റെ ഒ​ന്പ​താം ച​ര​മ​ദി​ന​ത്തി​ല്‍ ഡി​സി​സി അ​നു​സ്മ​രി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ശു​ദ്ധ​മാ​യ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ നേ​താ​വാ​യി​രു​ന്നു എ​ൻ.​പി. മൊ​യ്തീ​നെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നെ​ഹ്‌​റു​വി​യ​ന്‍ ആ​ദ​ര്‍​ശ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ടി​യു​റ​ച്ച് നി​ല്‍​ക്കാ​ന്‍ സാ​ധി​ച്ചെ​ന്നും മു​ല്ല​പ്പ​ള്ളി അ​നു​സ്മ​രി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ കെ. ​രാ​മ​ച​ന്ദ്ര​ന്‍, കെ.​പി. ബാ​ബു, പി.​എം. അ​ബ്ദു​റ‌​ഹ്‌​മാ​ന്‍, എ​ന്‍​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​ആ​ലി​ക്കോ​യ, ആ​ര്‍. ഷെ​ഹി​ന്‍, കെ.​സി. ശോ​ഭി​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.