ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും ഹ​രി​ത ഓ​ഫീ​സു​ക​ളാ​വും
Thursday, September 12, 2024 4:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഓ​ഫീ​സു​ക​ളും ഡി​സം​ബ​ർ 30 ന​കം ഹ​രി​ത ഓ​ഫീ​സു​ക​ളാ​വും. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ ക്ഷ​ത​യി​ൽ നേ​ര​ത്തെ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണി​ത്.

ഹ​രി​ത ഓ​ഫീ​സു​ക​ൾ എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി എ​ല്ലാ വ​കു​പ്പു​ക​ളും ഊ​ർ​ജി​ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ള​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ആ​യു​ഷ് ഗോ​യ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ച്ഛ​താ ഹി ​സേ​വ, മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ത​ല​ത്തി​ൽ ന​ട​ന്ന വ​കു​പ്പ് മേ​ധാ​വി​മാ​രു​ടെ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​ജെ. അ​രു​ൺ, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഗൗ​ത​മ​ൻ, കെ.​പി. രാ​ധാ​കൃ​ഷ​ണ​ൻ, വി​മ​ൽ തു​ട​ങ്ങി​യ​വ​ർ ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.