ജി​ല്ല​യി​ലെ 22 സ്കൂ​ളു​ക​ളി​ൽ കൂ​ടി സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ
Wednesday, September 11, 2024 5:01 AM IST
അ​ഞ്ചു കോ​ടി അ​നു​വ​ദി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ 22 സ്കൂ​ളു​ക​ളി​ൽ കൂ​ടി സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങു​ന്നു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി എ​ന്നി​വ​യി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ഔ​ട്ട് ഓ​ഫ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ,

സ്കോ​ൾ കേ​ര​ള​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി 18 മു​ത​ൽ 23 വ​യ​സ്‌ വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ അ​ഭി​രു​ചി​ക്കും തൊ​ഴി​ൽ​സാ​ധ്യ​ത​യ്ക്കും അ​നു​ഗു​ണ​മാ​യ വൈ​ദ​ഗ്ധ്യം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്,

സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള വ​ഴി സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 15 ബ്ലോ​ക്കു​ക​ളി​ലാ​യി 23 സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ജി​വി​എ​ച്ച്എ​സ്എ​സ് ബാ​ലു​ശേ​രി​യി​ലെ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബാ​ക്കി വ​രു​ന്ന 22 സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ ആ​രം​ഭി​ക്കും. ആ​ദി​വാ​സി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നാ​ക്ക​മു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ൽ സം​വ​ര​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

25 കു​ട്ടി​ക​ൾ വീ​ത​മു​ള്ള ര​ണ്ട് ബാ​ച്ചു​ക​ളാ​ണ് ഒ​രു സ്കൂ​ളി​ൽ ഉ​ണ്ടാ​വു​ക. ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലും സ്കൂ​ളി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലു​മാ​ണ് കോ​ഴ്സി​ന്‍റെ ന​ട​ത്തി​പ്പ്. ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സ് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​മു​ൾ​പ്പെ​ടെ 440 മ​ണി​ക്കൂ​റാ​യി​രി​ക്കും. കോ​ഴ്സും പ​രി​ശീ​ല​ന​വും തി​ക​ച്ചും സൗ​ജ​ന്യം.

ഒ​രു സെ​ന്‍റ​റി​ന് 21,50,000 രൂ​പ വീ​തം 4,94,50,000 രൂ​പ 23 സ്കൂ​ളു​ക​ൾ​ക്ക് അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ. കെ. ​അ​ബ്ദു​ൾ​ഹ​ക്കീം അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​യോ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ക​ള​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ. മീ​ണ, നി​ഷ പു​ത്ത​ൻ​പു​ര​യി​ൽ, ഏ​ലി​യാ​മ്മ നൈ​നാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.