പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍​: ആ​റു പോ​ളി​ടെ​ക്‌​നി​ക്കു​ക​ള്‍​ക്ക് കൂ​ടി അം​ഗീ​കാ​രം
Wednesday, September 11, 2024 4:32 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ളാ സ​ര്‍​ക്കാ​ര്‍ സ്റ്റേ​റ്റ് ബോ​ര്‍​ഡ് ഓ​ഫ് ടെ​ക്‌​നി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ കീ​ഴി​ല്‍ എ​ഐ​സി​ടി​ഇ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ 2024 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ തു​ട​ങ്ങു​ന്ന ഡി​പ്പോ​മ ഫോ​ര്‍ വ​ര്‍​ക്കിം​ഗ് പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ ന​ട​ത്താ​ന്‍ ആ​റു കോ​ള​ജു​ക​ള്‍​ക്കു കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ചു.

ജെ​ഡി​ടി ഇ‌​സ്‌​ലാം പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് കോ​ഴി​ക്കോ​ട്, മ​ല​ബാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് ചെ​റു​പ്പു​ള​ശേ​രി , രാ​ജ​ധാ​നി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ന​ഗ​രൂ​ര്‍ ആ​റ്റി​ങ്ങ​ല്‍, ഗ്രി​ഗോ​റി​യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ക​ങ്ക​ഴ കോ​ട്ട​യം, സെ​ന്‍​മേ​രി പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് പാ​ല​ക്കാ​ട്, കൂ​ട്ടു​കാ​ര​ന്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്ന​ത്.

മാ​ത്ത​മാ​റ്റി​ക്, ഫി​സി​ക്, കെ​മി​സ്ട്രി എ​ന്നി​വ ഐ​ച്ഛി​ക വി​ഷ​മ​യ​മാ​യി പ്ല​സ്ടു/​വി​എ​ച്ച്എ​സ്ഇ തു​ല്യ​യോ​ഗ്യ​ത വേ​ണം. ചി​ല ബ്രാ​ഞ്ചു​ക​ളി​ല്‍ കെ​മി​സ്ട്രി​ക്ക് പ​ക​രം എ​ഐ​സി​ടി​ഇ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള വി​ഷ​യ​മാ​യാ​ലും മ​തി. ഐ​ടി​ഐ ട്രേ​ഡ്, കെ​ജി​സി​ഇ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.