ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ക്ഷേ​ത്ര ക​വാ​ടം ത​ക​ർ​ത്തു
Tuesday, September 10, 2024 4:41 AM IST
കൊ​യി​ലാ​ണ്ടി: കോ​ത​മം​ഗ​ലം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന്‍റെ ക​വാ​ട​ത്തി​ലേ​ക്കു സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല. ബ​സി​ന്‍റെ മു​ൻ​വ​ശ​വും ക്ഷേ​ത്ര​ത്തി​ന്‍റെ ക​വാ​ട​വും ത​ക​ർ​ന്നു. കൊ​യി​ലാ​ണ്ടി-ബാ​ലു​ശേരി റൂ​ട്ടി​ൽ ഓ​ടു​ന്ന കെഎ​ൽ 56 6234 ബ​സ്‌​ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ൽനി​ന്ന് തെ​ന്നി മാ​റി​യ ബ​സ് ഫു​ട്പാ​ത്തും ക​ട​ന്നാ​ണ് കോ​ണ്‍​ക്രീ​റ്റ് ക​വാ​ടം ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യു​ടെ നെ​യിം ബോ​ർ​ഡും ത​ക​ർ​ന്നി​ട്ടു​ണ്ട്.