വണ്ടൂര്‍: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വണ്ടൂരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എഐസിസി അംഗം ഇ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു.വണ്ടൂര്‍ ടാക്സി സ്റ്റാന്‍ഡിന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി. പി. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ്, കെപിസിസി അംഗം വി. വാസുദേവന്‍, മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മുരളി, റഹീം മൂര്ക്കന്, എം. മുരളീധരന്, അഷ്റഫ് കന്നങ്ങാടന്‍, കെ. സുരേഷ്, പി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
കാളികാവ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കാളികാവ് അങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് ജമീല പറഞ്ഞു.
ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോജി. കെ. അലക്സ് അധ്യക്ഷത വഹിച്ചു. റഹിമാന്‍, കെ. കെ. സുരേന്ദ്രന്, വി. ആബിദലി, കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. തങ്കമ്മു, കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോള്‍, സി. പി. മുഹമ്മദ്, അറക്കല്‍ സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഞ്ചേരി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷന് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. "മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച കൂട്ടായ്മ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.
കെപിസിസി മെന്പര് റഷീദ് പറമ്പന്‍, ഡിസിസി ജനറല്‍ സെക്രട്ടറി അസീസ് ചീരാന്തൊടി, ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ്, യുഡിഎഫ് മുനിസിപ്പല്‍ ചെയര്മാന് ഹനീഫ മേച്ചേരി, മണ്ഡലം പ്രസിഡന്റുമാരായ സുബൈര്‍ വീമ്പൂര്,
പഞ്ചായത്ത് പ്രസിഡന്റ് യു. മഞ്ജുഷ, വിജീഷ് എളംകൂര്‍, ടി.പി. വിജയകുമാര്‍, ഷംസു മുള്ളമ്പാറ, കെ. യൂസഫ്, നാണിപ്പ, പി.കെ. സത്യപാലന്, ജയപ്രകാശ് ബാബു, ബാപ്പുട്ടി വട്ടപ്പാറ, പുല്ലഞ്ചേരി അബ്ദുള്ള, മെഹ്റൂഫ് പട്ടര്‍കുളം, രോഹിത് പയ്യനാട്, ജൊമേഷ് തോമസ് നെല്ലിത്താന്, എം.പി. ബിന്ദു, ജിജി ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.