പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ സഹായത്തോടെ സൗജന്യമായി കിഡ്നിരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും പൊന്ന്യാകുർശി എംയുഎം ഓഡിറ്റോറിയത്തി വച്ച് നടത്തി.
ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. എ. കരീം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എ. ആർ. ചന്ദ്രൻ, ഡയറക്ടർമാരായ മമ്മി ചേരിയിൽ, സി. അബ്ദുൽ നാസർ, ഹനീഫ പടിപ്പുര, സമീർ വടക്കേതിൽ, മൊയ്തു കിഴക്കേതിൽ,
വി. അജിത് കുമാർ, ഇ.ആർ. സുരാദേവി, റജീന അൻസാർ, ടി. സുൽഫത്ത് ബീഗം, മുനിസിപ്പൽ കൗൺസിലർ ശ്രീജിഷ, വി. ബാബുരാജ് (കെപിസിസി സെക്രട്ടറി), ബഷീർ നാലകത്ത്, വാപ്പു കിഴിശേരി, മുസ്തഫ ചേലാക്കോടൻ, സുന്ദരൻ,
മുഹമ്മദാലി കല്ലിങ്ങൽ, കൊണ്ടോട്ടി ഡയാലിസിസ് സെന്റർ ഭാരവാഹികളായ രായിൻകുട്ടി നീരാട്, സജാദ്, സെക്രട്ടറി ഇൻചാർജ് നാസർ കാരാടൻ എന്നിവർ സംസാരിച്ചു.