ക​ര​ടു വി​ജ്ഞാ​പ​നം: ക​രു​വാ​ര​കു​ണ്ടി​ല്‍ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി
Wednesday, October 2, 2024 5:08 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര ക​ര്‍​ഷ​ക​രു​ടെ നി​ല​നി​ല്‍​പ്പി​നെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ നി​സം​ഗ​ത​ക്കെ​തി​രേ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രു​വാ​ര​കു​ണ്ട് ടൗ​ണി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ല്‍ ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചും നൂ​റു​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പൊ​തു​യോ​ഗം കി​ഫ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍ കു​രി​ശും​മൂ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന കൃ​ഷി​ഭൂ​മി ഉ​പേ​ക്ഷി​ച്ച് നി​ര്‍​ബ​ന്ധി​ത കു​ടി​യി​റ​ക്ക​ലി​ന് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ തെ​റ്റാ​യ ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ രാ​ഷ്ട്രീ​യ-​ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ള്‍ നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്നും ക​രു​വാ​ര​കു​ണ്ടി​ന്‍റെ മ​ല​യോ​ര ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ടു​വ​യും പു​ലി​യും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഇ​ര​യാ​ക്കി​യി​ട്ടും വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ന്നും മാ​ത്യു സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

കി​ഫ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ര്യാ​ട​ന്‍ ഖാ​ലി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബി ജോ​ര്‍​ജ് തെ​ങ്ങും​മൂ​ട്ടി​ല്‍, അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ കാ​രോ​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.