റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ; എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റെ ഉ​പ​രോ​ധി​ച്ചു
Wednesday, October 2, 2024 5:08 AM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ തി​രൂ​ര്‍​ക്കാ​ട് ആ​ന​ക്ക​യം, കു​ള​ത്തൂ​ര്‍ മ​ല​പ്പു​റം റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​റെ മ​ഞ്ചേ​രി ഓ​ഫീ​സി​ല്‍ ഉ​പ​രോ​ധി​ച്ചു.

റോ​ഡ് ത​ക​ര്‍​ച്ച​യെ​ക്കു​റി​ച്ച് നി​ര​വ​ധി ത​വ​ണ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും നി​യ​മ​സ​ഭ​യി​ല​ട​ക്കം വി​ഷ​യ​മു​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സ​മ​ര​ത്തി​ന് നി​ര്‍​ബ​ന്ധി​ത​മാ​യ​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

അ​തേ​സ​മ​യം 15 ദി​വ​സ​ത്തി​ന​കം അ​റ്റ​കു​റ്റ​പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ബി​എം​ബി​സി ചെ​യ്ത് ന​വീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ഗ​മാ​ക്ക​മെ​ന്നും എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഉ​റ​പ്പ് ന​ല്‍​കി. മ​ങ്ക​ട ടൗ​ണ്‍ മു​ത​ല്‍ ജ​ല അ​ഥോ​റി​റ്റി കു​ഴി​യെ​ടു​ത്ത റോ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​ന്‍ അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം ന​ല്‍​കാ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഉ​റ​പ്പ് ന​ല്‍​കി.

അ​ഡ്വ.​ടി. കു​ഞ്ഞാ​ലി, മൊ​യ്തു, ടി. ​അ​ബ്ദു​ള്‍​ക​രീം, സ​ഈ​ദ, അ​ഡ്വ.​അ​സ്ക​ര്‍ അ​ലി, അ​ബ്ദു​ള്‍ മാ​ജി​ദ് വാ​ഫി, ഇ​സ്ഹാ​ഖ് കു​ള​ത്തൂ​ര്‍, ഹ​നീ​ഫ പെ​രി​ഞ്ചീ​രി, വി.​പി. മാ​നു, അ​ഡ്വ. അ​ജി​ത്, കെ.​എ​സ്. അ​നീ​ഷ്, ടി.​പി. ഹാ​രി​സ്, ഷ​ബീ​ര്‍ ക​റു​മു​ക്കി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.